തിരുവനന്തപുരം: തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം പാ ർസൽ ട്രെയിൻ സർവിസ് ഇൗ മാസം 25 വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു. ഇൗ മാസം 14 വരെയാണ് നേരത്തേ പാർസൽ സർവിസുകൾ റെയിൽവേ പ്രഖ്യാപിച്ചിരുന്നത്.
പുതിയ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നു രാവിലെ എട്ടിന് ആരംഭിച്ച് വൈകീട്ട് ആറിന് ലക്ഷ്യസ്ഥാനത്ത് എത്തും വിധത്തിലാണ് രണ്ട് ട്രെയിനുകളുടെയും സമയപ്പട്ടിക ക്രമീകരിച്ചിരുക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.