'നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ, ആശുപത്രിയിൽ കഴിയാൻ ഭയ'മെന്ന് കുഞ്ഞിന്‍റെ മാതാപിതാക്കൾ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ നടുക്കം മാറാതെ ദമ്പതികൾ. ആശുപത്രിയിലെ സെക്യൂരിറ്റിക്ക് മുമ്പിലൂടെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്നും ആശുപത്രിയിൽ കഴിയാൻ ഭയമാണെന്നും മാതാവ് അശ്വതി പറഞ്ഞു.

ഡോക്ടർമാർ റൗണ്ട്സിന് വരുന്ന രീതിയിലാണ് പ്രതിയായ നീതു കുഞ്ഞിന്‍റെ സമീപത്ത് എത്തിയത്. മഞ്ഞനിറം നോക്കിയിട്ടില്ലെന്നും അതിനായി കുഞ്ഞിനെ തരാനും അവർ പറഞ്ഞു. കുഞ്ഞ് കരഞ്ഞതിനാൽ പാൽ നൽകി ഉറക്കിയാണ് നീതുവിന് കൈമാറിയത്. ഡോക്ടർമാർ സംസാരിക്കുന്ന രീതിയിൽ സംസാരിച്ച നീതു, സ്റ്റെതസ്കോപ്പുമായി പത്ത് മിനിറ്റോളം കുഞ്ഞിനെ പരിശോധിച്ചെന്നും അശ്വതി പഞ്ഞു.

മഞ്ഞനിറം പരിശോധിക്കാൻ പോകുന്നത് മുകളിലത്തെ നിലയിൽ ആയതിനാൽ കുഞ്ഞുമായി നട ഇറങ്ങി ഗ്രൗണ്ട് ഫ്ലോറിലേക്ക് നീതു പോയപ്പോഴാണ് സംശയം തോന്നിയത്. പ്രതിക്ക് പുറകെ ഒാടിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കുഞ്ഞിന്‍റെ വിവരം ആശുപത്രി നഴ്സറി അധികൃതരോട് തിരക്കി. എന്നാൽ, ബന്ധുക്കളല്ലാതെ മറ്റാരും കുഞ്ഞിനെ കൊണ്ടുവരാറില്ലെന്നാണ് മറുപടി ലഭിച്ചത്.

ഉടൻ തന്നെ കുഞ്ഞിനെ കാണാതായ വിവരം സെക്യൂരിറ്റി ജീവനക്കാരനെ അറിയിക്കുകയായിരുന്നു. നീതുവിനെ ആശുപത്രിയിൽവെച്ച് കണ്ടിട്ടുണ്ട്. എന്നാൽ, ഡോക്ടർ അല്ലെന്ന് അറിഞ്ഞിരുന്നില്ല. തിരക്കേറിയ നഗരത്തിൽ കുഞ്ഞിനെ തിരികെ കിട്ടുമെന്ന് കരുതിയില്ല. ദൈവത്തിന്‍റെ അനുഗ്രഹവും പൊലീസിന്‍റെ കൃത്യമായ ഇടപെടലും കാരണമാണ് കുഞ്ഞിനെ തിരികെ കിട്ടിയതെന്നും അശ്വതി പറഞ്ഞു.

കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് പിതാവ് ശ്രീജിത് പറഞ്ഞു. ഒരു ചായ കൊണ്ട് പോയാൽ പ്രവേശനത്തിന് അനുമതിപത്രം വേണമെന്ന് സെക്യൂരിറ്റിക്കാർ പറയാറുണ്ട്. പ്രസവത്തിന് ശേഷം ഒരു തവണ മാത്രമാണ് കുഞ്ഞിനെ കണ്ടത്. മനുഷ്യാവകാശ കമീഷനിൽ അടക്കം പരാതിയുടെ മുന്നോട്ടു പോകുമെന്ന് ശ്രീജിത് അറിയിച്ചു. 

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് ഡോ​ക്ട​ർ ച​മ​ഞ്ഞെ​ത്തി​യ യു​വ​തി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഗൈ​ന​കോ​ള​ജി വാ​ർ​ഡി​ൽ ​നി​ന്ന് കു​മ​ളി വ​ണ്ടി​പ്പെ​രി​യാ​ർ വ​ലി​യ​ത​റ​യി​ൽ ശ്രീ​ജി​ത്-​അ​ശ്വ​തി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു​ ദി​വ​സം പ്രാ​യ​മാ​യ പെ​ൺ​കു​ഞ്ഞി​നെ​ ത​ട്ടി​യെ​ടു​ത്തത്. ഒ​രു​മ​ണി​ക്കൂ​റി​ന​കം​ കു​ഞ്ഞി​നെ​യും ഇ​വ​രെ​യും ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​ത്തെ ബാ​ർ ഹോ​ട്ട​ലി​ൽ​ നി​ന്ന്​ പൊ​ലീ​സ്​ ക​​ണ്ടെ​ത്തി.

ക​ള​മ​ശ്ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി​നി നീ​തു​വാ​ണ്​ (30) കു​ഞ്ഞി​നെ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പൊലീസ് കസ്റ്റഡിയിലായ നീതുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രതി നീതുവിനെ സഹായിച്ചത് ബാദുഷയാണെന്ന് പൊലീസ് പറയുന്നു.

Tags:    
News Summary - Parents React to baby abducted case in Kottayam Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.