തിരുവനന്തപുരം: സ്വർണക്കടത്ത് സംഘങ്ങളുമായി പാർട്ടി അംഗങ്ങൾക്ക് നേരിട്ട് ബന്ധമില്ലെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. ക്വേട്ടഷൻ സംഘവുമായി ബന്ധമുള്ളവരെ പാർട്ടി അംഗീകരിക്കില്ല. ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ നടപടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായി പറ്റുന്ന പിഴവുകൾ സംരക്ഷിക്കുന്ന നിലപാടല്ല സി.പി.എമ്മിേന്റത്. അതേ നിലപാട് തന്നെയാണ് സ്വർണക്കടത്തിലും സ്വീകരിക്കുക. സ്ത്രീപക്ഷ കേരളമെന്ന സി.പി.എം കാമ്പയിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും അംഗങ്ങളും ഏറ്റെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എമ്മിനെതിരായ പ്രചാരണങ്ങൾ വിശ്വസിക്കുന്ന നിഷ്കളങ്കരായ ഒരു വിഭാഗം മാധ്യമപ്രവർത്തകരുണ്ട്. അവർ പാർട്ടിക്കെതിരായ പ്രചാരണങ്ങളെ ഏറ്റുപിടിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ വനിത നേതാവിനെതിരായി നടന്ന ആക്രമണത്തെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.