കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി മൂന്നാം നിലയിൽനിന്ന് ചാടി മരിച്ചു. മലപ്പുറം കൽപകഞ്ചേരി ചെറവന്നൂർ തുറക്കൽപടി കുന്നത്ത് പറമ്പിൽ കൃഷ്ണൻ (65) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ച 3.30 ഓടെയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിലെ 24ാം വാർഡിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
സമീപത്ത് കിടന്ന മകൻ അറിയാതെ എഴുന്നേറ്റ് പുറത്തെ വരാന്തയിൽ പോയി ജനലിലൂടെ താഴേക്ക് ചാടുകയായിരുെന്നന്നാണ് പൊലീസ് പറഞ്ഞത്. ശബ്ദം കേട്ടയുടൻ സുരക്ഷ ജീവനക്കാരും മറ്റു രോഗികളുടെ ബന്ധുക്കളും ഓടിയെത്തി അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോഴേക്കും മരിച്ചു.
വൃക്ക രോഗിയായ കൃഷ്ണന് കോവിഡ് ബാധിച്ചിരുന്നു. തുടർന്ന് വൃക്ക രോഗം മൂർച്ഛിക്കുകയും ശ്വാസതടസ്സമുൾപ്പെടെ അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ചികിത്സ തേടിയത്. കോവിഡാനന്തര പ്രശ്നങ്ങൾമൂലം മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ഇന്ദിര. മക്കൾ: അനുരൂപ്, ഷിനി, വിദ്യ. മരുമക്കൾ: പ്രമോദ് (മാണിയംകാട്), പത്മരാജൻ (വട്ടത്താണി), അശ്വനി (കരിങ്കല്ലത്താണി). സഹോദരങ്ങൾ: നാരായണൻ, സരോജിനി, കാർത്യായിനി, പരേതയായ ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.