രാജി വെക്കാൻ സന്നദ്ധൻ; എന്തു ചെയ്യണമെന്ന് സർക്കാറിനോട് പോൾ ആന്‍റണി

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പ്രതിയായ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. സ്‌ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചാണ് പോൾ ആന്റണി എസ്.എം വിജയാനന്ദിന് കത്ത് നൽകിയിട്ടുള്ളത്. ബന്ധുനിയമന കേസില്‍ പ്രതിയാക്കി എഫ്.ഐ.ആര്‍ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എഫ്.ഐ.ആറിന്റെ കോപ്പി തനിക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥാനത്ത് തുടരണോ എന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെടുന്നു.

പ്രതിയായതിനാൽ വ്യവസായ സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ധാർമികമായി ശരിയല്ലെന്നും താൻ തുടരണമോയെന്നു സർക്കാരാണു വ്യക്തമാക്കേണ്ടതെന്നുമാണ് പോൾ ആന്റണി കത്തിൽ വ്യക്തമാക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നൽകിയ കത്ത് വ്യവസായ മന്ത്രി എ.സി മൊയ്തീന് കൈമാറിയിട്ടുണ്ടെന്നും മന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ച് തീരുമാനമെടുക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ബന്ധു നിയമന വിവാദത്തിൽ മൂന്നാം പ്രതിയാണ് പോൾ ആന്റണി. കേസിൽ ഇ.പി ജയരാജന് വ്യവസായ മന്ത്രിസ്ഥാനം നഷ് ടമായിരുന്നു. വ്യവസായ വകുപ്പ് സെക്രട്ടറിയായ പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ദിവസമാണ്.

 

 

Tags:    
News Summary - Paul antony sent letter to cheif secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.