തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ശമ്പള വർധന നൽകാൻ മന്ത്രിസഭ യോഗം അനുമതി നൽകി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്കാണ് 11ാം ശമ്പള പരിഷ്കരണം അനുവദിക്കുക. ഖാദി ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 11ാം ശമ്പള പരിഷ്കരണത്തിന് അനുസൃതമായി 01.07.2019 മുതല്‍ പ്രാബല്യത്തില്‍ അനുവദിക്കും. ഉത്തരവ് പുറപ്പെടുവിക്കുന്ന കാലയളവ് വരെയുള്ള കുടിശ്ശിക വിതരണം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കുടിശ്ശിക വിതരണം സംബന്ധിച്ച നിബന്ധനകള്‍ അനുസരിച്ചായിരിക്കും.
• പൊലീസിന് 28 പുതിയ വാഹനങ്ങൾ വാങ്ങും. ബറ്റാലിയനുകള്‍ക്കും പ്രത്യേക യൂനിറ്റുകള്‍ക്കുമാണ് ഈ വാഹനങ്ങൾ. 28 ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കായി 2,56,60,348 രൂപ അനുവദിച്ചു.
• 2021 ജൂണ്‍ ഏഴിന് ആംബുലന്‍സ് അപകടത്തില്‍ മരിച്ച തളിപ്പറമ്പ് കുടിയാന്മല സ്വദേശികളായ ബിജോ മൈക്കിള്‍, ഭാര്യ റജീന എന്നിവരുടെ കുട്ടികളെ ശിശുവികസന വകുപ്പിന്റെ സ്പോണ്‍സര്‍ഷിപ് പരിപാടിയില്‍ ഉള്‍പ്പെടുത്തും. ഓരോ ലക്ഷം രൂപവീതം ഓരോ കുട്ടിയുടെയും പേരില്‍ സ്ഥിരനിക്ഷേപമായും നല്‍കും.
• ലൈബ്രറി കൗണ്‍സിലില്‍നിന്ന് വിരമിച്ചവരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ പരിഷ്കരിക്കും.
• കേരള ഫിഷറീസ് - സമുദ്രപഠന സര്‍വകലാശാലക്ക് കീഴില്‍ പയ്യന്നൂരിലെ നിർദിഷ്ട ഫിഷറീസ് കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏഴ് അസി. പ്രഫസര്‍ തസ്തിക സൃഷ്ടിക്കും.
• സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തിക.
• ഓണത്തോടനുബന്ധിച്ച് ആലപ്പുഴ തുറമുഖത്തിലെ 293 തൊഴിലാളികള്‍ക്ക്/ആശ്രിതര്‍ക്ക് 5,250 രൂപ വീതവും (ആകെ 15,38,250 രൂപ) രണ്ടാഴ്ചത്തെ സൗജന്യ റേഷനും നൽകാൻ ആവശ്യമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ച നടപടി സാധൂകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.