തിരുവനന്തപുരം: കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച പി.സി. ചാക്കോ ഉൾപ്പെടെ വിവിധ പാർട്ടികളിൽനിന്നുള്ള അസംതൃപ്തരെ മുന്നണിയിലേക്ക് എത്തിക്കാൻ എൻ.ഡി.എ ശ്രമം. ബി.ജെ.പിയിലേക്ക് വരാൻ മടിയുള്ളവരെ ഘടക കക്ഷികളിലെടുക്കാനുള്ള തന്ത്രപരമായ നീക്കമാണ് എൻ.ഡി.എ നടത്തുന്നത്. പി.സി. ചാക്കോയെ ബി.ഡി.ജെ.എസിേലക്ക് തുഷാർ വെള്ളാപ്പള്ളി ക്ഷണിച്ചത് ഇതിെൻറ ഭാഗമായാണ്.
മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പി നടപ്പാക്കിയ തന്ത്രമാണിത്. ഇത്തരത്തിൽ വരുന്നവർക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റും അല്ലെങ്കിൽ മുന്നണിയിൽ ഉയർന്ന പദവിയുമാണ് വാഗ്ദാനം ചെയ്യുന്നത്. സി.പി.എം വിെട്ടത്തിയ പി.എസ്. ജ്യോതിസ്സിന് ചേർത്തലയിലും കേരള കോണ്‍ഗ്രസിൽനിന്ന് വന്ന അജിത സാബുവിന് വൈക്കത്തും സ്ഥാനാർഥിത്വം നൽകി.
ഇരുവരും ബി.ഡി.ജെ.എസിലാണ് ചേർന്നത്. പാലക്കാട് കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ചില നേതാക്കളുമായി പലതവണ ചർച്ച നടത്തി. ഇടഞ്ഞുനിൽക്കുന്ന ചിലരെ ഒപ്പംകൂട്ടാൻ സാമുദായിക സംഘടനകളുടെ പിന്തുണയും തേടുന്നുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.