കോട്ടയം: പൂഞ്ഞാറിൽ ജയിക്കുമെന്ന് പി.സി. ജോര്‍ജ്. ബി.ജെ.പി വോട്ടുകൾ ലഭിച്ചു. അവർക്ക് ഒരു ചായപോലും വാങ്ങിക്കൊടുത്തില്ല.
എല്ലാവരോടും ചോദിച്ചതുപോലെ അവരോടും വോട്ട് ചോദിച്ചു. അല്ലാതെ വോട്ട് കച്ചവടമൊന്നുമല്ല. എസ്.ഡി.പി.ഐ എതിർത്തത് ഗുണമായി. ക്രൈസ്തവ-ഹിന്ദു വിഭാഗങ്ങൾ തനിക്ക് വലിയ പിന്തുണ നൽകി. എന്നാൽ, മുസ്ലിം വോട്ടുകൾ ഭിന്നിച്ചു. ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയുന്നില്ല.
'ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ. ആ എന്നോട് ഇങ്ങനെ വൃത്തികേട് കാണിക്കാമോ' എന്നും ജോര്‍ജ് ചോദിച്ചു. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തിലും ജനപക്ഷം മുന്നേറും. പാലായിൽ മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനമോ എൻ. ജയരാജോ ജയിക്കും. കാപ്പന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ജോസ് കെ. മാണി വിരുദ്ധ തരംഗമുണ്ട്.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയും. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഏറ്റുമാനൂരില്‍ വാസവനും ജയിക്കും. ചങ്ങനാശ്ശേരിയില്‍ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. കടുത്തുരുത്തിയില്‍ മോന്സിെൻറ നില പരുങ്ങലിലാണ്. പിണറായി വിജയന്‍ ശബരിമലയില്‍ കയറി തമാശ കളിക്കാതിരുന്നെങ്കില്‍ തുടര്‍ഭരണം ഉറപ്പായിരുന്നു. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതോടെ നാട് നശിച്ചെന്നും ജോര്‍ജ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.