വിദ്വേഷ പ്രസംഗത്തിന്റെ ചൂടാറും മുൻപെ പെരുന്നാൾ ആശംസകളുമായി പി.സി. ജോർജ്. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ജോർജ് പെരുന്നാൾ ആശംസ പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് അനന്തപുരിയിൽ നടന്ന ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് വിവാദ പ്രസംഗം നടത്തിയത്. ഇതേതുടർന്ന്, പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. ഈ സാഹചര്യത്തിൽ പി.സി. ജോർജിന്റെ പെരുന്നാൾ ആശംസ ചർച്ചയാവുകയാണ്.
കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങിയ വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് ജോർജിന്റെ വിദ്വേഷപ്രസംഗത്തിലുണ്ടായിരുന്നത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളും മതേതരവിശ്വാസികളും വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.