കോഴിക്കോട്: ഓടയിൽ വീണു മുങ്ങിമരിച്ച കാൽനടയാത്രക്കാരെൻറ കുടുംബത്തിന് സർക്കാർ 30 ലക്ഷം രൂപ നഷ്ടം നൽകണമെന്ന് കോടതി വിധി. ഹോട്ടൽ ജോലിക്കാരനായ കോട്ടൂളി പുതിയാറമ്പത്ത് സതീശൻ 2017 ജൂലൈ 22നു രാത്രി കോട്ടൂളി കെ.ടി. ഗോപാലൻ റോഡിൽ ഓടയിൽ വീണുമരിച്ചതിൽ കുടുംബം നൽകിയ സിവിൽ കേസിലാണ് രണ്ടാം അഡീഷനൽ സബ് ജഡ്ജി എസ്. സുരാജിെൻറ ഉത്തരവ്.
സതീശെൻറ ഭാര്യ കെ. സുമ, മകൾ അഭിരാമി, മാതാവ് ശ്രീമതി എന്നിവർ സംസ്ഥാന സർക്കാറിനെയും പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറെയും എതിർകക്ഷികളാക്കി അഡ്വ.എ.ബി. രാജീവ് മുഖേനയാണ് കേസ് നൽകിയത്. ജോലി കഴിഞ്ഞ് മടങ്ങവെ ഓടയിൽ വീഴാൻകാരണം സ്ലാബുകളോ കൈവരികളോ സ്ഥാപിക്കാതെ അധികൃതർ നിയമപ്രകാരമുള്ള ബാധ്യത നിർവഹിക്കാത്തതുകൊണ്ടാണെന്നും സർക്കാർ നൽകിയ രണ്ടു ലക്ഷംരൂപ അപര്യാപ്തമാണെന്നും കാണിച്ചായിരുന്നു ഹരജി.
ഹോട്ടലിൽ പാചകക്കാരനായിരുന്ന സതീശൻ തലേന്ന് രാത്രി വീട്ടിലേക്ക് വരവേ ശക്തമായ മഴയിൽ ഓവും റോഡും തിരിച്ചറിയാനാവാത്ത അവസ്ഥയിൽ താഴ്ചയിലേക്ക് വീഴുകയായിരുന്നു. പിറ്റേന്നാണ് മൃതദേഹം കിട്ടിയത്. റോഡും ഓവു ചാലും തിരിച്ചറിയാത്ത സ്ഥിതിയില്ലായിരുെന്നന്നും സതീശൻ മദ്യപിച്ചിരുെന്നന്നും അശ്രദ്ധകൊണ്ടുള്ള അപകടമാണെന്നുമുള്ള സർക്കാർ അഭിഭാഷകരുടെ വാദം കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.