തൃശൂർ: ഒന്നാം വാർഷികം ആഘോഷിക്കുേമ്പാഴും പിണറായി സർക്കാറിെൻറ വാഗ്ദാനങ്ങൾ പലതും കടലാസിലെന്ന് വിവരാവകാശ രേഖ. ക്ഷേമപെൻഷെൻറ കാര്യത്തിലും കാർഷിക, റവന്യൂ മേഖലകളിലും കൊട്ടിഗ്ഘോഷിച്ച പല പ്രഖ്യാപനങ്ങളും നടത്താനായില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കാർഷിക പെൻഷൻ ഇനത്തിൽ 405.51 കോടിയുടെയും കർഷക തൊഴിലാളികളുടെ അതിവർഷ ആനുകൂല്യവും പ്രസവാനുകൂല്യവും മക്കളുടെ വിവാഹ ധനസഹായവും അടക്കം 273 കോടിയും കുടിശ്ശികയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 51 പേർക്കുമാത്രമേ കടാശ്വാസ ആനുകൂല്യം നൽകാനായിട്ടുള്ളൂ.
സർക്കാർ അധികാരത്തിൽ വന്നശേഷം അർഹരായ 3,64,263 കർഷകരിൽ ഭൂരിപക്ഷത്തിനും ഒരു രൂപപോലും പെൻഷൻ നൽകിയിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകൻ വി.ടി. പ്രദീപ്കുമാറിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു.
ക്ഷേമപെൻഷൻ വീട്ടിൽ കൊണ്ടുപോയി നൽകുമെന്നും കുടിശ്ശികയില്ലാതെ മാസംതോറും പെൻഷൻ നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. ഓണത്തിന് ഒരു മാസത്തെ പെൻഷൻ മുൻകൂർ നൽകുമെന്നും പ്രകടനപത്രികയിലും ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. ഓണവും വിഷുവും കഴിഞ്ഞുവെങ്കിലും ഇൗ ഇനത്തിൽ 405.51 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. 10,000 കുടുംബങ്ങൾക്ക് കടാശ്വാസം നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, കഴിഞ്ഞ സർക്കാറിെൻറ ആദ്യവർഷത്തിൽ 39,075 പേർക്ക് 141.97 കോടിയുടെ കടാശ്വാസം നൽകിയിരുന്നുവെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുണ്ട്.
58,398 പേർക്ക് പട്ടയവും 30,723 പേർക്ക് ഭൂമിയും കൈമാറിയെന്നാണ് റവന്യൂ മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. എന്നാൽ, ഇതുവരെ 38,015 പേർക്ക് മാത്രമേ പട്ടയം നൽകിയിട്ടുള്ളൂ. അതിൽത്തന്നെ 19,374 പേർക്ക് മാത്രമേ ഭൂമി നൽകിയിട്ടുള്ളൂവെന്ന് റവന്യൂ വകുപ്പ് നൽകിയ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ ഭൂമിക്കായി കാത്തിരിക്കുന്ന 2,72,836 പേരിൽ ഒരാൾക്കുപോലും ഭൂമി നൽകിയിട്ടുമില്ല. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് 34,681 പേർക്ക് പട്ടയവും 19,374 പേർക്ക് ഭൂമിയും നൽകിയിരുന്നു.
റവന്യൂ വകുപ്പ് അർഹരായി കണ്ടെത്തിയവരെ ഒഴിവാക്കി തദ്ദേശ സ്വയംഭരണ വകുപ്പിെൻറ പുതിയ പട്ടിക ഉണ്ടാക്കുന്ന ജോലി പുരോഗമിക്കുകയാണിപ്പോൾ. കർഷക തൊഴിലാളികളുടെ അതിവർഷ ആനുകൂല്യവും പ്രസവാനുകൂല്യവും മക്കളുടെ വിവാഹ ധനസഹായവും 2010 ഫെബ്രുവരിക്കുശേഷം ഇതുവരെ വിതരണം ചെയ്തിട്ടില്ല. മുൻ സർക്കാറിെൻറ കാലത്ത് കർഷകർക്ക് 273 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.