കോട്ടയം: കെ.എസ്.ആർ.ടി.സിയിലെ ജൂണിൽ വിതരണം ചെയ്യാനുള്ള പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കെ.എസ്.ആർ.ടി.സിക്ക് പെൻഷൻ നൽകാനുള്ള തുക നൽകിവന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയിൽ അവസാനിച്ചിരുന്നു.
അത് ഒരുമാസത്തേക്ക് പുതുക്കാനുള്ള ഉത്തരവിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി, സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എം.ഡി, ഫിനാൻസ് ഡിപ്പാർട്ട്മെന്‍റ് അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവർ തിങ്കളാഴ്ച ഒപ്പുവെച്ചു. ഇതോടെ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി പെൻഷൻ വിതരണത്തിന് വേണ്ട 65.84 കോടി രൂപ ലഭ്യമായതായും മന്ത്രി അറിയിച്ചു.
2018 മുതൽ പെൻഷൻ വിതരണം നടത്തിയ ഇനത്തിൽ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റികൾക്ക് ഇതുവരെ 2432 കോടി രൂപ സർക്കാറിൽനിന്നും തിരിച്ചടവ് നടത്തിയതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.