തൃശൂർ: സംസ്ഥാനത്ത് ഒരുമാസം എം.എൽ.എ പെൻഷനായി ചെലവിടുന്നത് 1.08 കോടി രൂപ. നേരേത്ത പെൻഷൻ ഇനത്തിൽ സർക്കാറിന് എത്ര ബാധ്യതയുണ്ടാകുന്നു എന്നത് വിവാദമായിരുന്നു. ഇതിനാണ് സർക്കാർ കണക്കുകളുമായി വ്യക്തത വരുത്തിയത്.
മുമ്പത്തെ ചെലവ് പരാമർശിക്കുന്നില്ലെങ്കിലും കഴിഞ്ഞ നവംബറിൽ മുൻ എം.എൽ.എമാർക്ക് പെൻഷനായി നൽകിയത് 1,08,24,543 രൂപയാണെന്ന് ട്രഷറി വകുപ്പിന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ആർ. സുമംഗലാദേവി വിവരാവകാശ പ്രവർത്തകൻ തിരുവത്ര ഹാഷിമിന് രേഖാമൂലം മറുപടി നൽകി.
270 പേരാണ് പെൻഷൻ പറ്റുന്നത്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ എം.എല്‍.എക്ക് 10,000 രൂപയാണ് പെൻഷൻ. പിന്നീട് തികയ്ക്കുന്ന ഓരോ വര്‍ഷത്തിനും 750 രൂപയും. രണ്ടുവര്‍ഷം എം.എല്‍.എ ആയിരുന്നാല്‍ 7000 രൂപയും രണ്ടുവര്‍ഷത്തിനു താഴെ ഏതുകാലാവധിക്കും 6000 രൂപയുമാണ് പെന്ഷന്. മൂന്നുവര്‍ഷം തികച്ചവര്‍ക്ക് 8000വും നാലുവര്‍ഷം തികഞ്ഞാല്‍ 9000വുമാണ് പെൻഷൻ.
75 കഴിഞ്ഞവര്‍ക്ക് 2500 രൂപയും 90 കഴിഞ്ഞവർക്ക് 3500 രൂപയും അധികം നൽകും. പെൻഷൻ കൂട്ടുന്നത് ഈയിടെ പരിഗണനയിലുണ്ടായിരുെന്നങ്കിലും നടപ്പാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.