രണ്ട്​ മാസത്തെ ക്ഷേമപെൻഷൻ മാർച്ച്​ 27 മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രണ്ടു മാസത്തെ ക്ഷേമപെൻഷൻ മാർച്ച്​ 27 മുതൽ വിതരണം ചെയ് യാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻെറ ഇനത്തിൽ 1069 കോടി രൂപയും വെൽഫയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്.

സഹകരണ ബാങ്ക് മുഖേന പെൻഷൻ ലഭിക്കുന്നവർക്ക് വീടുകളിൽ പെൻഷൻ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡിൻെറ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വേഗത്തിൽ വിതരണം ചെയ്യുന്നത്. ബാക്കി തുക വിഷുവിന് മുമ്പ് വീട്ടിലെത്തിക്കാനാണ് പദ്ധതി തയാറാക്കുന്നത്. 45 ലക്ഷത്തോളം പേർക്കാണ് പെൻഷൻ തുക ലഭിക്കുക.

LATEST VIDEO

Full View
Tags:    
News Summary - pension will give from march 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.