തിരുവനന്തപുരം: സർവകലാശാലകളില്‍നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ശമ്പള പരിഷ്കരണത്തോടൊപ്പം 2019 ജൂൈല ഒന്നു മുതല്‍ പെന്‍ഷന്‍ പരിഷ്കരണത്തിനും പ്രാബല്യമുണ്ടാകും. ജൂലൈ ഒന്നുമുതല്‍ പരിഷ്കരിച്ച പെന്‍ഷന്‍ നല്‍കിത്തുടങ്ങും. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഈ വ്യവസ്ഥയില്‍ പെന്‍ഷന്‍ നല്‍കും.
മിനിമം പെൻഷൻ 11,500 രൂപയും പരമാവധി പെൻഷൻ 83,400 രൂപയുമാണ് ശമ്പള കമീഷൻ ശിപാർശ ചെയ്തത്. കുടുംബ പെൻഷൻ കുറഞ്ഞത് 11,500 രൂപയും പരമാവധി 50,040 രൂപയും. ഗ്രാറ്റ്വിറ്റിയുടെ പരമാവധി തുക 17 ലക്ഷമായി ഉയർത്തി. 80 വയസ്സ് കഴിഞ്ഞവർക്ക് സ്പെഷൽ കെയർ അലവൻസായി 1000 രൂപ. മെഡിക്കൽ അലവൻസ് 500 രൂപ. പാർട്ട്ടൈം കണ്ടിൻജൻറ് ജീവനക്കാർക്ക് മിനിമം പെൻഷൻ 5750 രൂപയായിരിക്കും. പരമാവധി 11,485 രൂപയും. കുടുംബ പെൻഷൻ 3450- 6891രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.