തിരുവനന്തപുരം ജനോപകാര പ്രദങ്ങളായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി ആരു വന്നാലും അർഹിക്കുന്ന അവജ്ഞയോടെ പൊതു ജനം പുച്‌ഛിച്ചു തള്ളിക്കളയുകയുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കരുതലും കൈ താങ്ങും താലൂക്ക്തല അദാലത്തിന്റെ ഭാഗമായി നെടുമങ്ങാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന മേഖലകളിലെല്ലാം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും എത്തിപ്പിടിക്കാൻ കഴിയാത്തത്ര വേഗതയിലാണ് കേരളം മുന്നോട്ട് പോകുന്നത്. അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചറിയുന്ന ജനങ്ങൾ, അതിനിടയിൽ ചിലർ പറഞ്ഞു നടക്കുന്ന ബാലിശമായ ആരോപണങ്ങൾക്ക് ചെവി കൊടുക്കില്ല.
താലൂക്ക്തല അദാലത്തിലെത്തുന്ന ആർക്കും നിരാശരായി മടങ്ങേണ്ടിവരില്ലന്നും അർഹിക്കുന്ന പരമാവധി ആശ്വാസം അവർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന പരിപാടിയിൽ മന്ത്രി ജി.ആർ. അനിൽ, എം.എൽ.എ മാരായ ഡി.കെ.മുരളി, ജി. സ്റ്റീഫൻ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.