ഈരാറ്റുപേട്ട: പൂഞ്ഞാർ മതസൗഹാർദത്തിെൻറ മണ്ണാണെന്നും അത് തകർക്കാൻ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.ടോമി കല്ലാനിയുടെ ഈരാറ്റുപേട്ടയിൽ നടന്ന റോഡ് ഷോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജയിച്ചാൽ എം.എൽ.എ എന്ന നിലയിലുള്ള ശമ്പളം പൂഞ്ഞാറിലെ പാവപ്പെട്ട കാൻസർ രോഗികളുടെ ചികിത്സക്ക് ചെലവഴിക്കുമെന്ന് ടോമി കല്ലാനി പ്രഖ്യാപിച്ചു. മജു പുളിക്കൻ അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി, വി.എം. മുഹമ്മദ് ഇല്യാസ്, എം.പി. സലീം, പി.എച്ച്. നൗഷാദ്, സുഹറ അബ്ദുൽ ഖാദർ ,കെ.സി. ജയിംസ്, ജോർജ് ജേക്കബ്, വി.എം. സിറാജ്, കെ.ഇ.എ. ഖാദർ എന്നിവർ സംസാരിച്ചു.
നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു. കടുവാമൂഴിയിൽനിന്ന് ആരംഭിച്ച റോഡ് ഷോ ടൗൺ ചുറ്റി സെൻട്രൽ ജങ്ഷനിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.