പെരിയ കേസ്​; സി.ബി.ഐ അന്വേഷണത്തിനെതിരായ ഹരജി പരിഗണിക്കുന്നത്​ മാറ്റി

ന്യൂഡൽഹി: കാസർകോട്​ ​പെരിയ ഇരട്ടകൊല കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്​ഥാന സർക്കാർ നൽകിയ ഹരജി പരിഗണിക്കുന്നത്​ സുപ്രീംകോടതി മാറ്റി. ഹരജി ദീപാവലി അവധിക്ക്​ ശേഷം പരിഗണിക്കും.

സി.ബി.ഐയുടെ ആവശ്യം പരിഗണിച്ചാണ്​ സു​പ്രീംകോടതിയുടെ തീരുമാനം. കഴിഞ്ഞ ദിവസം കേസ്​ പരിഗണിക്കുന്നത്​ നീട്ടിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ സി.ബി.ഐ സുപ്രീംകോടതി രജിസ്​ട്രാർക്ക്​ കത്ത്​ നൽകിയിരുന്നു.

അതേസമയം, സുപ്രീംകോടതിയിലെ ഹരജിയിൽ തീർപ്പുണ്ടാകുന്നതുവരെ ഹൈകോടതിയിൽ ചീഫ്​ സെക്രട്ടറി, ഡി.ജി.പി എന്നിവർക്കെതിരെ നൽകിയ കോടതിയലക്ഷ്യ നടപടികളുമായി മു​േമ്പാട്ട്​ പോകില്ലെന്നും ശരത്​ ലാലി​െൻറയും കൃപേഷി​െൻറ കുടുംബം സു​പ്രീംകോടതിയെ അറിയിച്ചു. കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി ഹരജിയിൽ തീർപ്പുണ്ടാകുന്നതുവരെ സ്​റ്റേ ചെയ്യണമെന്ന്​ സംസ്​ഥാന സർക്കാർ അഭിഭാഷകൻ അറിയിച്ചിരുന്നു.

പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നും സി.ബി.ഐ. കേസിൽ 2019 ഒക്ടോബറിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ച് സി.ബി.ഐ അറിയിച്ചു.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ സന്ദർശിച്ച് കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം.

കേസുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ നൽകുന്നില്ലെന്ന് സി.ബി.ഐ നേരത്തെയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് രേഖകൾ തേടി ഏഴ് തവണയാണ് സി.ബി.ഐ കത്ത് നൽകിയത്. കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറിലും ക്രൈം ബ്രാഞ്ചിന് സി.ബി.ഐ കത്ത് നല്‍കിയിരുന്നു.

2019 ഫെബ്രുവരി 17നാണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കില്‍ പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - periya case supremecourt considered after diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.