പെരിയ ഇരട്ടകൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

കൊ​ച്ചി: കാ​സ​ർ​കോ​ട്​ പെ​രി​യ​യി​ൽ ര​ണ്ട്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്ന്​ പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. കൃ​പേ​ഷ്, ശ​ര​ത്‌​ലാ​ൽ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​മ്പ​തു മു​ത​ൽ 11 വ​രെ പ്ര​തി​ക​ളാ​യ മു​ര​ളി, ര​ഞ്ജി​ത്ത്, പ്ര​ദീ​പ് എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ര​ജി​യാ​ണ്​ ജ​സ്​​റ്റി​സ്​ ബി. ​സു​ധീ​ന്ദ്ര​കു​മാ​ർ ത​ള്ളി​യ​ത്.

കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ ന​ൽ​കി​യ​താ​യും പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങു​ന്ന​ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ കോ​ട​തി ഉ​ത്ത​ര​വ്. 2019 ഫെ​ബ്രു​വ​രി 17നാ​ണ് പ്ര​തി​ക​ളു​ൾ​പ്പെ​ട്ട സം​ഘം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​യാ​യ ഒ​ന്നാം പ്ര​തി പീ​താം​ബ​ര​നെ ആ​ക്ര​മി​ച്ച​തി​ന്​ പ്ര​തി​കാ​ര​മാ​യി ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

Tags:    
News Summary - Periya double murder - Bail plea rejected - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.