കാസർകോട്: കല്യോെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ടി.പി. ചന്ദ്രശേഖരെൻറ കൊലപാതകത്തിന് സ മാനമാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിൽ കൊലപാതകം നടത്തണമെങ്കിൽ പ്രാദേശികതലത്തിൽ മാത്രം കഴിയുന്നതല്ല. പുറത്തുനിന്നുള്ള പ്രഫഷനൽ സംഘം ഇതിനുപിന്നിലുണ്ടാകും. ഇൗ സാഹചര്യത്തിൽ സി.ബി.െഎ അന്വേഷണമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രചാരണവിഭാഗം ചെയർമാൻ കെ. മുരളീധരനും ഇരുവരുടെയും വീടുകൾ സന്ദർശിച്ചു. രണ്ട് ചെറുപ്പക്കാരെ നഷ്ടപ്പെട്ട കുടുംബത്തിന് നീതി കിട്ടാൻ ഏതറ്റംവരെയും പോകുമെന്ന് അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.