കശുമാങ്ങാച്ചാരായം നിർമാണത്തിന് അനുമതി: സർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള മദ്യനിരോധന സമിതി

തൃശൂർ: കശുമാങ്ങാച്ചാരായം നിർമിക്കുവാൻ കണ്ണൂർ പയ്യാവൂർ സഹകരണ ബാങ്കിന് അനുമതി നൽകിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തൃശൂർ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ്​ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പ്രഫ. ടി.എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ലഹരിവസ്തുക്കൾക്കെതിരെ തീവ്ര യജ്ഞ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് പറയുന്ന സർക്കാർതന്നെ കൂടുതൽ മദ്യശാലകൾ തുറക്കുകയും പഴവർഗങ്ങളിനിന്നുപോലും ലഹരിവസ്തുക്കൾ ഉൽപാദിപ്പിക്കാൻ അനുവാദം നൽകുകയും ചെയ്യുക വഴി സർക്കാറിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വെറും പ്രഹസനം മാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നു എന്ന് ജനറൽ കൗൺസിൽ യോഗം ആരോപിച്ചു.

സർക്കാറിന്റെ ലഹരിവിരുദ്ധ കാപട്യത്തിനെതിരെ സംസ്ഥാനതല വാഹനജാഥ ഉൾപ്പെടെ വിവിധ സമരപരിപാടികൾ നടത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ഇ.എ. ജോസഫ്, ട്രഷറർ സിദ്ദീഖ് മൗലവി, വൈസ് പ്രസിഡന്റുമാരായ ഏട്ടൻ ശുകപുരം, വിത്സൺ പണ്ടാരവളപ്പിൽ, പി. മോഹനകുമാരൻ, സെക്രട്ടറി ജോയ് അയിരൂർ, എസ്. ചന്ദ്രബാബു, ഓർഗനൈസർ അലവിക്കുട്ടി ബാക്കവി, വനിത സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ. ഒ.ജെ. ചിന്നമ്മ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Permission for construction of Kashumanga Charayam: Kerala Liquor Prohibition Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.