കോട്ടയം: കുരിശുമരണത്തിനു മുന്നോടിയായി ശിഷ്യന്മാർക്കൊപ്പം യേശു അന്ത്യഅത്താഴം കഴിച്ചതിെൻറ ഒാർമ പുതുക്കി ക്രൈസ്‌തവര്‍ വ്യാഴാഴ്ച പെസഹ ആചരിക്കും. കുര്‍ബാന സ്ഥാപിച്ചതിെൻറ സ്‌മരണയും പുതുക്കുന്ന പെസഹ കൂട്ടായ്‌മയുടെയും പങ്കുവെക്കലിെൻറയും ആചരണം കൂടിയാണ്. ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിെൻറ മാതൃകയായ യേശുവിെൻറ സ്‌മൃതിയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. യേശു 12 ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത് അനുസ്‌മരിച്ച് വൈദികര്‍ 12 വിശ്വാസികളുടെ കാല്‍കഴുകി ചുംബിക്കും. ഇതിനൊപ്പം അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും. പ്രത്യേക പ്രാർഥനചടങ്ങുകളുമുണ്ടാകും. വീടുകളിലും വൈകുന്നേരം അപ്പം മുറിക്കും.
ചില ദേവാലയങ്ങളിൽ ബുധനാഴ്ച വൈകുന്നേരം പെസഹ ശുശ്രൂഷ നടന്നു. ഭൂരിഭാഗം ദേവാലയങ്ങളിലും വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായാണ് ചടങ്ങുകൾ. യേശുവിെൻറ കുരിശുമരണം അനുസ്മരിച്ച് നാളെ ദുഃഖവെള്ളി ആചരിക്കും. യേശുവിെൻറ പീഡാനുഭവം അനുസ്‌മരിച്ച് െവള്ളിയാഴ്ച ദേവാലയങ്ങളും വിവിധ പ്രദേശങ്ങളും കേന്ദ്രീകരിച്ച് കുരിശിെൻറ വഴിനടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.