കൊച്ചി: തിരുവനന്തപുരം ലുലുമാളിെൻറ നിര്‍മാണം തടയണമെന്ന പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി. രേഖകളെല്ലാം പരിശോധിച്ചാണ് നിർമാണത്തിന് അനുമതി നല്‍കിയതെന്നാണ് ബോധ്യമാകുന്നതെന്നും തീരപരിപാലന ചട്ടം ലംഘിച്ചെന്ന ഹരജിക്കാരെൻറ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കിയാണ് കൊല്ലം സ്വദേശി കെ.എം. സലീം നൽകിയ ഹരജി ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
ഒന്നര ലക്ഷം ചതുരശ്ര മീറ്ററിലധികം വലുപ്പമുള്ള നിർമാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്ക് (എസ്.ഇ.ഐ.എ.എ) അധികാരമില്ലെന്നിരിക്കെ 2.32 ലക്ഷം ചതുരശ്ര മീറ്റർ നിർമാണത്തിന് അനുമതി നല്‍കിയത് തെറ്റാണെന്നായിരുന്നു ഹരജിക്കാരെൻറ വാദം. എന്നാൽ, എല്ലാ രേഖകളും പരിശോധിച്ചാണ് അനുമതി നൽകിയതെന്ന് കേരള തീരപരിപാലന അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
തീര നിയന്ത്രണ മേഖല മൂന്നാം വിഭാഗത്തിൽ ഉള്‍പ്പെട്ട സ്ഥലത്താണ് പദ്ധതി വരുന്നതെങ്കിലും ആക്കുളം തടാകത്തില്‍നിന്ന് 100 മീറ്റര്‍ ദൂരത്തിലായതിനാല്‍ നിർമാണത്തിന് തടസ്സമില്ല. സമീപത്തെ പാര്‍വതി പുത്തനാര്‍ കനാലിെൻറ വീതി 25 മീറ്ററില്‍ താഴെയായതിനാൽ തീരനിയന്ത്രണമേഖല വിജ്ഞാപന പ്രകാരമുള്ള തടസ്സങ്ങള്‍ ബാധകമാകില്ല. എല്ലാ ജലസ്രോതസ്സുകളില്‍നിന്നും ഒരേ അകലം നിർമാണാനുമതിക്ക് വേണമെന്നത് ഹരജിക്കാരെൻറ തെറ്റിദ്ധാരണയാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.