കൊച്ചി: ടെലിഗ്രാം മൊബൈൽ ആപ് രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ആപ്പിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗികചിത്രങ്ങളും വിഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ നിയമവിദ്യാർഥിനി അഥീന സോളമനാണ് ഹരജി നൽകിയത്.
2013ൽ റഷ്യയിൽ സെക്യൂരിറ്റി ഏജൻസികൾക്ക് പിടികൂടാനാവാത്ത തരത്തിൽ തുടങ്ങിയ ആപിന് ഇന്ത്യയിൽ ലൈസൻസോ അനുമതിയോ ഇല്ലെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ ആപ്പിൽനിന്ന് കണ്ടെത്താനാവാത്ത സാഹചര്യമുണ്ടെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.