തൃശൂർ: പൊലീസിലെ അഴിമതി സംബന്ധിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഡി.ജി.പി ലോക്നാഥ് ബ െഹ്റക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ ഹരജി. തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ പി.ഡി. ജോസഫാണ് ഹരജി നൽകിയത്. ക്രിമിനലുകളെ നിയന്ത്രിക്കേണ്ട പൊലീ സ്, ക്രിമിനലുകളെ സഹായിക്കുന്നെന്ന കണ്ടെത്തലാണ് സി.എ.ജി റിപ്പോർട്ടിലൂടെ പുറത്തുവന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
പൊലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമിക്കാൻ കേന്ദ്രമനുവദിച്ച തുക പൊലീസ് മേധാവികൾക്ക് വില്ലകൾ പണിയാൻ മാറ്റിയത് അധികാരദുർവിനിയോഗമാണ്. പാലാരിവട്ടം പാലം നിർമാണത്തിൽ പണം മുൻകൂറായി അനുവദിച്ചത് തെറ്റാണെന്ന് ഹൈകോടതി കണ്ടെത്തിയതിന് സമാനമാണിത്.
ഡി.ജി.പിയെ കൂടാതെ പൊലീസ് അക്കാദമി കമാൻഡൻറ്, സ്പെഷൽ ആംഡ് പൊലീസ് ബറ്റാലിയൻ, ആഭ്യന്തരവകുപ്പിെൻറ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരുൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കിയാണ് ഹരജി. ഫെബ്രുവരി 20ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.