പെട്രോൾ പമ്പുകൾ പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: സെപ്റ്റംബർ 23ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രഖ്യാപിച്ചിരുന്ന സൂചന പണിമുടക്ക് മാറ്റിവെച്ചു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളുമായും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രതിനിധികളുമായും ചൊവ്വാഴ്ച നടത്തിയ യോഗത്തെ തുടർന്നാണിത്.

ഓൾ കേരള പെട്രോളിയം ഡീലേഴ്‌സിനെ പ്രതിനിധീകരിച്ച് ഡി.കെ. രവിശങ്കർ, മൈതാനം എം.എസ്. പ്രസാദ്, കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ശബരീനാഥ്, രാജേഷ്, ഓൾ കേരള ഡീലർ ടാങ്കർ അസോസിയേഷനെ പ്രതിനിധീകരിച്ച് അഷ്‌റഫ്, ബിനോയ് എന്നിവരും സിവിൽ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Petrol pumps called off strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.