നാടിനാവശ്യമായ കാര്യങ്ങളെ എതിർത്താൽ അതിന്‍റെ കൂടെ നിൽക്കാൻ സർക്കാറിന് ആവില്ല -മുഖ്യമന്ത്രി

കാസർകോട്: നാടിനാവശ്യമായ കാര്യങ്ങൾക്ക് എതിർപ്പുകൾ ഉയർന്നുവന്നാൽ അതിന്‍റെ കൂടെ നിൽക്കാൻ സർക്കാറിന് ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നീലേശ്വരം പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനവാശ്യമായ എതിർപ്പുകൾക്ക് മുന്നിൽ മുട്ടുമടക്കാനാണോ സർക്കാർ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വാഭാവികമായി അത്തരം കാര്യങ്ങളിൽ ആവശ്യമായ പുനരധിവാസ പദ്ധതികൾ കൃത്യമായി നടപ്പാക്കും. ആരെയും ദ്രോഹിക്കാൻ പാടില്ല. സ്ഥലം എടുക്കുമ്പോൾ സ്വാഭാവികമായും പ്രശ്നങ്ങൾ ഉണ്ടാകും -മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിലെ തേജസ്വിനി പുഴക്ക് കുറുകെ പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റർ കം ബ്രിഡ്ജാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - Pianrayi Vijayan speech at palayi regulator cum bridge inauguration speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.