പൊലീസ്​ പൗര​െൻറ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്​ -മുഖ്യമന്ത്രി

പാലക്കാട്: പൊലീസുകാരുടെ പെരുമാറ്റത്തിൽ വിനയം ഒരു കുറവല്ലെന്നും കൂടുതൽ മേന്മയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥർ ‘മൃദുഭാവേ, ദൃഢചിത്തേ’ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് കർത്തവ്യ നിർവഹണത്തിൽ കാർക്കശ്യം പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മുട്ടിക്കുളങ്ങരയിൽ കേരള ആംഡ് ഫോഴ്സ് രണ്ട് ബറ്റാലിയനിൽ 420 പൊലീസ് കോൺസ്​റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യമർപ്പിക്കുകയായിരുന്നു അദ്ദേഹം. 

പൗര​​െൻറ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും അന്തസ്സ് ഹനിക്കുന്നതുമായ ഒരു നടപടിയുമുണ്ടാകരുത്. നിയമവാഴ്ച നടപ്പാക്കലും ജനത്തി​​െൻറ സ്വത്തിനും ജീവനും സംരക്ഷണം നൽകലുമാണ് പ്രധാന കർത്തവ്യം. എന്നാൽ, അപൂർവം ചില പരാതികൾ പൊലീസിനെതിരെ ഉയരുന്നത് കാണണം. ജനമൈത്രി പൊലീസും ശിശുസൗഹൃദ, സ്ത്രീ സൗഹൃദ സ്​റ്റേഷനുമെല്ലാം പൊലീസിന് മാനുഷികമുഖം നൽകാനുള്ള ശ്രമത്തി​​െൻറ ഭാഗമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Pinarayi Advices Police in Kerala-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.