വർഗീയകലാപമില്ലാത്ത അഞ്ചാണ്ട്. ഇത് കേരളത്തിെൻറ മാത്രം പ്രത്യേകത. പ്രതികൂല ഘടകങ്ങളെ മറികടന്ന് വികസനപ്പുലരിയിലേക്ക് കേരളം മുന്നേറിയ കാലമാണിത്. ഓഖി, പ്രളയം, നിപ, കോവിഡ്... ആപത്തുകൾ പലതു വന്നിട്ടും ഒറ്റക്കെട്ടായി അതിജീവിച്ചു. ഇനി ഒരു ദുരന്തത്തിനും തകർക്കാനാവാത്ത വിധത്തിൽ നാം കേരളത്തെ പുനർനിർമിച്ചു. എല്ലാ വരുമാന േസ്രാതസ്സുകളും അടഞ്ഞ ഘട്ടത്തിൽപോലും കേരളത്തിലെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാവാതെ കാത്തു. ഇതൊക്കെ ചെയ്തുകൊണ്ടുതന്നെ കേരള പുനർനിർമാണവും രോഗവ്യാപന നിയന്ത്രണവും സാധ്യമാക്കി.
ആധുനിക കേരളചരിത്രം പരിശോധിച്ചാൽ ഇടവേളകളോടെ സർക്കാറുകൾ മാറിവരുന്ന നിലയാണ്. ഇടക്കിടെ അധികാരത്തിൽവന്ന ഇടതുമുന്നണി സർക്കാറുകൾ മത്സരിച്ചത് തൊട്ടുമുമ്പുള്ള ഇടതുഭരണങ്ങളുടെ പ്രവർത്തനങ്ങളുമായാണ്. ഭൂപരിഷ്കരണം മുതൽ ജനകീയാസൂത്രണം വരെ. വിദ്യാഭ്യാസപരിഷ്കാരം മുതൽ പൊതുജനാരോഗ്യം വരെ. ഭരണപരിഷ്കാരം മുതൽ അധികാരവികേന്ദ്രീകരണം വരെ. ആ പരമ്പരയിൽ ഓരോ ഇടതുസർക്കാറിനും മുമ്പത്തെ ഇടതു സർക്കാറുമായേ മത്സരിക്കാൻ കഴിയുമായിരുന്നുള്ളൂ. അഞ്ചുവർഷം കൊണ്ട് 32,034 കോടി രൂപ പെൻഷനായി വിതരണം ചെയ്തതും സാമൂഹികസുരക്ഷ, വികസന മേഖലകളിൽ 73,280 കോടി രൂപ ചെലവഴിച്ചതും 20 രൂപയ്ക്ക് ഉൗണുനൽകുന്ന 876 ജനകീയ ഹോട്ടലുകൾ ആരംഭിച്ചതും അങ്ങനെയാണ്.
ദുരിതാശ്വാസനിധിയിലൂടെ 5432 കോടി രൂപ വിതരണം ചെയ്തതും 2,57,000 പേർക്ക് ലൈഫ് മിഷനിലൂടെ വീട് നിർമിച്ചുനൽകിയതും 1.76 ലക്ഷം പേർക്ക് പട്ടയം വിതരണം ചെയ്തതും നെല്ലുൽപാദനം 588 മെട്രിക് ടണ്ണായി വർധിപ്പിച്ചതും പച്ചക്കറി ഉൽപാദനം 15 ലക്ഷം മെട്രിക് ടണ്ണാക്കിയതും നെൽവയൽ കൃഷി 2.23 ലക്ഷം ഹെക്ടറായി വ്യാപിപ്പിച്ചതും പാലുൽപാദനം 31,421.38 ലക്ഷം ലിറ്ററാക്കിയതും ഇത്തരത്തിലാണ്.
20,800 കോടി രൂപ സ്കൂൾ വിദ്യാഭ്യാസത്തിന് വകയിരുത്തിയാണ് 6.8 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് അധികമായി കടന്നുവന്നത്. വൈദ്യുതി ഉൽപാദനശേഷിയിൽ 236 മെഗാവാട്ടിെൻറ വർധന ഉണ്ടായതും കുടിവെള്ള കണക്ഷനുകളുടെ കാര്യത്തിൽ 11.33 ലക്ഷത്തിെൻറ വർധന ഉണ്ടായതും 11,580 കിലോമീറ്റർ റോഡുകൾ നവീകരിച്ചതും ആകെ റോഡുകളുടെ ദൈർഘ്യം 3,31,904 കിലോമീറ്ററാക്കിയതും അതുകൊണ്ടാണ്.
500ലധികം കുടുംബാരോഗ്യ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞതും 7263 തസ്തികകൾ ആരോഗ്യമേഖലയിൽ പുതുതായി ആരംഭിച്ചതും താലൂക്ക്-ജില്ല ആശുപത്രികളിൽവരെ സൂപ്പർ സ്പെഷാലിറ്റി സേവനം ലഭ്യമാക്കിയതും ഒക്കെ നാം ഇനിയും മുന്നേറണം എന്ന കാഴ്ചപ്പാടുണ്ടായതുകൊണ്ടാണ്.
1,58,000 ആളുകൾക്ക് പി.എസ്.സിയിലൂടെ നിയമനം നൽകിയതും 3900 സ്റ്റാർട്ട്അപ്പുകൾ ആരംഭിക്കാൻ അവസരമൊരുക്കിയതും 30,000ത്തിലധികം തൊഴിൽ സംരംഭങ്ങൾക്ക് ജീവൻ നൽകിയതും ഒന്നരലക്ഷത്തോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചതുമെല്ലാം നമ്മുടെ നാടും നാട്ടുകാരും മെച്ചപ്പെടണം എന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. മുടങ്ങിക്കിടന്ന ഗെയിൽ പൈപ് ലൈൻ, എടമൺ-കൊച്ചി വൈദ്യുതിലൈൻ, റെയിൽവേ വികസനം എന്നിവയൊക്കെ യാഥാർഥ്യമാക്കിയതും മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത, ദേശീയപാത വികസനം, പുഗലൂർ-മാടത്തറ എച്ച്.ഡി.സി ലൈൻ എന്നിവ ഏറ്റെടുത്തതും കണ്ണൂർ വിമാനത്താവളം, കൊച്ചി വാട്ടർ മെേട്രാ എന്നിവയുടെ പ്രവർത്തനം ആരംഭിച്ചതും കൊച്ചി മെേട്രായുടെ വികസനം സാധ്യമാക്കിയതും ഒക്കെ വികസനപ്രക്രിയയിൽ നിശ്ചയദാർഢ്യത്തോടെ സർക്കാർ ഇടപെട്ടതുകൊണ്ടാണ്.
ആ പ്രക്രിയയിൽ കേരളം ഒരു സവിശേഷ ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. അഞ്ചുവർഷങ്ങൾ കൊണ്ടുണ്ടായ നേട്ടങ്ങൾ തകർക്കാൻ ആർക്കും വിട്ടുകൊടുക്കരുതെന്ന ബോധ്യത്തിെൻറ ഘട്ടമാണിത്. അങ്ങനെയാണ് ഭരണത്തുടർച്ച എന്നത് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുവായ മുദ്രാവാക്യമായി മാറുന്നത്.
ഭരണം എന്ന വ്യവസ്ഥാപിത സങ്കൽപംതന്നെ എൽ.ഡി.എഫ് സർക്കാർ മാറ്റി എഴുതി. അധികാരത്തിൽ വന്ന് എവിടെനിന്നോ കെട്ടിയിറക്കിത്തരുന്നതല്ല, മറിച്ച് ജനപങ്കാളിത്തത്തോടെ സാധ്യമാക്കുന്നതാണ് വികസനമെന്നു വന്നു. പരമ്പരാഗത ശൈലിയിൽനിന്നു മാറിച്ചിന്തിച്ചു. അങ്ങനെയാണ് കിഫ്ബിയും വികസനങ്ങളും വന്നത്. ബജറ്റിലൂടെ മാത്രമുള്ള വിഭവസമാഹരണവും വിനിയോഗവും മാത്രമേ ഇന്ത്യ കണ്ടിട്ടുള്ളൂ. എന്നാൽ, ആ ഘടനയ്ക്കു പുറത്ത് 63,000 കോടിയുടെവരെ വിഭവസമാഹരണ വിനിയോഗങ്ങൾ ഭാവനപൂർണമായി കേരളം ഈ അഞ്ചുവർഷങ്ങളിൽ നടപ്പാക്കി. ചരിത്രത്തിൽ സമാനതകളില്ലാത്ത അടിസ്ഥാനസൗകര്യ വികസനങ്ങൾ ഉണ്ടായതങ്ങനെയാണ്.
ഇതൊക്കെ കാണുന്നവർ കിഫ്ബി നിർത്തും, കേരള ബാങ്ക് പൂട്ടിക്കും, കുടുംബശ്രീ പിരിച്ചുവിടും ലൈഫ് ഇല്ലാതാക്കും എന്നൊക്കെയുള്ള ആേക്രാശങ്ങൾ എങ്ങൊക്കെയോ നിന്നു കേൾക്കുമ്പോൾ ഉള്ളിൽ ഞെട്ടുകയാണ്.
എല്ലാം തകർക്കാൻ നിൽക്കുന്നവർക്കല്ല, എല്ലാം നിർമിക്കാൻ നിൽക്കുന്നവർക്കാണ് തങ്ങളുടെ വോട്ട് എന്ന് പ്രതിജ്ഞയെടുക്കുകയാണ്. അതാണ് എൽ.ഡി.എഫിെൻറ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകം. ഉറപ്പാണ് എന്ന മുദ്രാവാക്യത്തിന് വിശ്വാസ്യതയണക്കുന്ന ഘടകം.
കിഫ്ബിയിലൂടെ വന്ന വികസനമാറ്റങ്ങൾ മാത്രമല്ല, അതിലൂടെ വന്ന തൊഴിൽദിനങ്ങൾ, പ്രതിസന്ധിഘട്ടങ്ങളെ മുറിച്ചുകടക്കാൻ സഹായിച്ചതെങ്ങനെയെന്നു ജീവിതംകൊണ്ട് അറിഞ്ഞവർ കൂടിയാണിവിടെ ഉള്ളത്. സർവതല സ്പർശിയും മേഖലപരമായ സന്തുലിതാവസ്ഥ പാലിക്കുന്നതുമായ വികസനം സാധ്യമാവുകയാണ്. നിർമിച്ചാൽ അടുത്തയാഴ്ച തകരുന്ന പാലങ്ങളുടെയും കെട്ടിടങ്ങളുടെയും കാലത്തിനു കേരളം വിടപറഞ്ഞിരിക്കുകയാണ്. എല്ലാ മേഖലകളിലും ഈ മാറ്റം അനുഭവിച്ചറിയുകയാണ് കേരളം.
സർക്കാർ എന്ന സംവിധാനം ജനതാൽപര്യങ്ങൾക്കു വിരുദ്ധമായി നീങ്ങുന്ന അടിച്ചമർത്തൽ സംവിധാനമാണെന്ന ധാരണയെ ജനതയെ ചേർത്തുപിടിച്ച് ഒപ്പം നിർത്തുന്ന ജനകീയ സംവിധാനമാണ് സർക്കാർ എന്ന നിലയിലേക്കു തിരുത്തിയ അഞ്ചുവർഷങ്ങളാണ് കടന്നുപോയത്.
അങ്ങനെ ജനങ്ങളോട് പ്രതിബദ്ധതയുള്ളതും ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിച്ചു എൽ.ഡി.എഫ് സർക്കാർ. ജനങ്ങളോടും ഈ നാടിനോടും മാത്രമല്ല, നമ്മുടെ ഭരണഘടനയോടും മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം, ഫെഡറലിസം തുടങ്ങിയ അതിലെ മൂല്യങ്ങളോടും തികഞ്ഞ കൂറുപുലർത്തിയ അഞ്ചുവർഷങ്ങളാണ് കടന്നുപോയത്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും വിവേചനമില്ലാതെയും നീതിബോധത്തോടെയും ഈ സർക്കാർ നിർവഹിച്ചെങ്കിൽ ഇനി തങ്ങളുടെ ജനാധിപത്യപരമായ കർത്തവ്യം നിർവഹിക്കാനുള്ള ഉത്തരവാദിത്തം കേരളത്തിലെ പൗരന്മാർക്കാണ്, സമ്മതിദായകർക്കാണ്.
വോട്ടവകാശമുള്ള എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണം, അത് നാടിെൻറ ഭാവിക്ക് ഉതകണം. ഈ നാടിെൻറ നന്മക്കായി തുടർന്നും ഒന്നിച്ച് ഉറപ്പോടെ മുന്നോട്ടുപോകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.