??? ???????, ???????

നാം മു​ന്നോ​ട്ട്​: ടെലിവിഷൻ ഷോയുമായി പിണറായിയും

തൃ​ശൂ​ർ: പ​രാ​തി പ​രി​ഹാ​ര പ​രി​പാ​ടി​യു​ടെ മു​ഖം പ​രി​ഷ്ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ടെ​ലി​വി​ഷ​ൻ ഷോ​യു​മാ​യി വ​രു​ന്നു. ഇ.​കെ. നാ​യ​നാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ദൂ​ര​ദ​ർ​ശ​നി​ൽ തു​ട​ങ്ങി​വെ​ച്ച ജ​ന​ങ്ങ​ളു​ടെ പ​രാ​തി പ​രി​ഹാ​ര പ​രി​പാ​ടി​യു​ടെ​യും ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്  സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി ന​ട​ത്തി​യ ‘സു​താ​ര്യ കേ​ര​ളം’  പ​രി​പാ​ടി​യു​ടെ​യും പ​രി​ഷ്​​കൃ​ത രൂ​പ​മാ​ണ്​ പി​ണ​റാ​യി വി​ജ​യ​​ൻ ഷോ.  ‘​നാം മു​ന്നോ​ട്ട്​’ എ​ന്നാ​ണ്​ ഇ​തി​​െൻറ പേ​ര്. 22  മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള പ​രി​പാ​ടി ദൂ​ര​ദ​ർ​ശ​നി​ൽ മാ​ത്ര​മ​ല്ല, മ​റ്റ് ചാ​ന​ലു​ക​ളി​ലും ഒ​രേ സ​മ​യ​ത്ത് സം​പ്രേ​ഷ​ണം ചെ​യ്യും. 

മു​മ്പ്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ആ​യി​രു​ന്ന ആ​റ​ന്മു​ള  എം.​എ​ല്‍.​എ വീ​ണാ  ജോ​ര്‍ജാ​ണ് ഷോ​യു​ടെ അ​വ​താ​ര​ക. ഓ​രോ വി​ഷ​യ​ത്തെ  അ​ധി​ക​രി​ച്ചു​ള്ള ച​ർ​ച്ച ആ​യി​രി​ക്കും പ​രി​പാ​ടി​യു​ടെ ഓ​രോ ഭാ​ഗ​ങ്ങ​ളും. വീ​ണ​ക്കൊ​പ്പം വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ക്കും. പ്രേ​ക്ഷ​ക​ർ​ക്കും  ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കാം. സം​ശ​യ​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കും. തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല​ത്തെ കേ​ര​ള സ്​​റ്റേ​റ്റ്​ ഫി​ലിം ​െഡ​വ​പെ്​​​മ​െൻറ്​ കോ​ർ​പ​റേ​ഷ​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള  ചി​ത്രാ​ജ്ഞ​ലി  സ്​​റ്റു​ഡി​യോ​യി​ല്‍ ഒ​രു​ക്കി​യ പ്ര​ത്യേ​ക സെ​റ്റി​ല്‍ പ​രി​പാ​ടി​യു​ടെ ഏ​താ​നും ഭാ​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ചി​ത്രീ​ക​രി​ച്ചു. 

സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ  സി ​ഡി​റ്റ് (സ​െൻറ​ര്‍ ഫോ​ര്‍ ഡെ​വ​ല​പ്​​മ​െൻറ് ഓ​ഫ് ഇ​മേ​ജി​ങ് ടെ​ക്നോ​ള​ജി) ആ​ണ് പ​രി​പാ​ടി നി​ർ​മി​ക്കു​ന്ന​ത്. സം​പ്രേ​ഷ​ണം  എ​ന്ന് തു​ട​ങ്ങ​ണം എ​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Pinarayi Comes with Television Show - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.