പുതിയ മന്ത്രിസഭക്ക്​ കാലതാമസം എന്തിനെന്ന്​ പിണറായി വ്യക്​തമാക്കണം -ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം വന്ന്​ രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ രൂപവത്​കരിക്കാൻ വൈകുന്നതിനെതിരെ കഴക്കൂട്ടത്ത്​ തോറ്റ ബി.ജെ.പി സ്​ഥാനാർഥി​ ശോഭ സുരേന്ദ്രൻ. ഗ്രൂപ്പ്‌ സമവാക്യങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനും അധികാരം വീതം വയ്ക്കുന്നതിനുമല്ലാതെ ഈ കാലതാമസം എന്തിനാണെന്ന്​ പിണറായി വിജയൻ ജനങ്ങളോട് വ്യക്തമാക്കണമെന്ന്​ അ​വർ ഫേസ്​ബുക്​ പോസ്റ്റിൽ പറഞ്ഞു.

കോവിഡിന്​ പുറമേ കനത്ത മഴയും എത്തിയതോടെ സർക്കാർ തലത്തിലുള്ള ആസൂത്രണത്തിനും ജനങ്ങളുമായി ഇടപെടലിനും കാവൽ മന്ത്രിസഭ അപര്യാപ്തമാണ്. മത്സരിക്കാൻ സീറ്റ് പോലുമില്ലാതെപോയ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ ഇനി ആരെ കാക്കുമെന്നാണ് നാം കരുതേണ്ടത്? അതുകൊണ്ട് കഴിയുന്നത്രയും വേഗം മന്ത്രിസഭ രൂപീകരിക്കുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ശ്രമിക്കുകയും വേണം -ശോഭ അഭിപ്രായപ്പെട്ടു.

ഫേസ്​ബുക്​പോസ്റ്റിന്‍റെ പൂർണരൂപം:

സംസ്ഥാനത്ത് കോവിഡ് മഹാമാരിക്ക് പുറമേ കനത്ത മഴയും എത്തിയതോടെ സർക്കാർ തലത്തിലുള്ള ആസൂത്രണത്തിനും ജനങ്ങളുമായിട്ടുള്ള ഇടപെടലിനും കാവൽ മന്ത്രിസഭ അപര്യാപ്തമാകുകയാണ്. മത്സരിക്കാൻ സീറ്റ് പോലുമില്ലാതെ പോയ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ ഇനി ആരെ കാക്കുമെന്നാണ് നാം കരുതേണ്ടത്? അതുകൊണ്ട് കഴിയുന്നത്രയും വേഗം മന്ത്രിസഭ രൂപീകരിക്കുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ശ്രമിക്കുകയും വേണം.

ഗ്രൂപ്പ്‌ സമവാക്യങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനും, അധികാരം വീതം വയ്ക്കുന്നതിനുമല്ലാതെ ഈ കാലതാമസം എന്തിനായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യതയും പിണറായി വിജയനുണ്ട്. ഒരു പാൻഡമിക്ക് എമർജൻസി നേരിടുന്ന സമൂഹം തങ്ങൾ ജനാധിപത്യപരമായി തിരഞ്ഞെടുത്ത സർക്കാരിൽ നിന്ന് അത്രയെങ്കിലും നീതി അർഹിക്കുന്നുണ്ട്.

Tags:    
News Summary - Pinarayi should explain why delay in new cabinet - Sobha Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.