തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനം ലക്ഷ്യമിട്ട് വന്ന സ്വകാര്യ കമ്പനിയുമായുള്ള ധാരണപത്രത്തിൽനിന്ന് പിൻവാങ്ങേണ്ടിവന്നത് പിണറായിക്ക് തിരിച്ചടിയാവുേമ്പാൾ പ്രതിപക്ഷനേതാവിന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രാഷ്ട്രീയ ഉൗർജമായി മാറി. സ്പ്രിൻക്ലർ, ബ്രുവറി, പമ്പാ മണൽനീക്കം തുടങ്ങിയ വിവാദങ്ങളിൽ കാണിച്ച പ്രതിരോധത്തിെൻറ നാലിലൊന്നുപോലും സർക്കാറിന് തുടരാനായില്ലെന്നത് എൽ.ഡി.എഫിന് ക്ഷീണമായി.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിക്കുശേഷം പി.എസ്.സി നിയമന പട്ടിക ഉൾപ്പെടെ ജനകീയ സമരങ്ങൾ ഏറ്റെടുത്ത് ഏറെ മുന്നോട്ടുപോയ കോൺഗ്രസിനും യു.ഡി.എഫിനും വലിയ രാഷ്ട്രീയ വിജയമാണിത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് വ്യക്തിപരമായ നേട്ടവും.
എൽ.ഡി.എഫിെൻറ രണ്ട് വികസന ജാഥകളും നടക്കുേമ്പാഴാണ് സർക്കാറിനെ വിവാദത്തിലേക്ക് വലിച്ചെറിഞ്ഞ ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിെൻറ നടപടിയാണ് വിവാദത്തിന് തിരികൊളുത്തിയതെന്നത് പ്രതിപക്ഷ ആരോപണത്തിന് മുതൽകൂട്ടായി. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും തള്ളിപ്പറഞ്ഞ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കോ മുഖ്യമന്ത്രിക്കോ ആരോപണങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാനായില്ല.
കെ.എസ്.െഎ.എൻ.സി എം.ഡിക്ക് മേൽ പാപഭാരം ചാരി തലയൂരാനുള്ള ശ്രമമാണ് ഒടുവിൽ സർക്കാർ സ്വീകരിച്ചത്. പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം ഭരണസിരാകേന്ദ്രത്തിൽ തുടരുന്നതിനിടെ മറ്റൊരു അഴിമതി ആരോപണത്തിന് കൂടി തിരികൊളുത്താൻ ഒട്ടും അവസരം നൽകരുതെന്ന വിലയിരുത്തലാണ് സി.പി.എമ്മിലുണ്ടായത്. ഭരണതലത്തിലെ ക്രമക്കേടുകളുടെ തുടർകഥ പൊതുസമൂഹത്തിന് മുന്നിൽ ഉന്നയിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തിന് വീണുകിട്ടിയത്. യു.ഡി.എഫിെൻറ പ്രചാരണയാത്രയുടെ സമാപനത്തിന് മണിക്കൂറുകൾ മുമ്പ് സർക്കാർ മുൻ തീരുമാനത്തിൽനിന്ന് പിൻവാങ്ങിയതും നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.