തൃശൂര്‍: ഏതെങ്കിലും വക്രബുദ്ധിക്കാര്‍ പൊലീസിനെ വളഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അത് അനുവദിച്ചു കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെയുള്ള നടപടിയില്‍ പൊലീസിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പൊലീസിനെ പിന്തുണച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്.
സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മാത്രം മതി പൊലീസിന് കാര്‍ക്കശ്യം. പൊലീസാകുന്നത് ആരുടെയും മേല്‍ കയറാനുള്ള ലൈസന്‍സ് അല്ലെന്നും പിണറായി പറഞ്ഞു. തൃശൂർ പൊലീസ് അക്കാദമിയിൽ എസ്.ഐ മാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലവിലെ സാഹചര്യത്തില്‍ പൊലീസ് ഓഫീസര്‍ നിരവധി കാര്യങ്ങളില്‍ പ്രാവീണ്യം നേടേണ്ടതുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തികമായ കുറ്റകൃത്യങ്ങളും വര്‍ധിച്ച് വരികയാണ്. ജീവിത ഗുണമേന്മ ഉറപ്പാക്കാന്‍ ജാഗരൂകരായ പൊലീസ് സേനയെയാണ് ആവശ്യം. പൊലീസ് വെറും മര്‍ദ്ദനോപകരണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.