പദ്ധതി തന്നെ വേണ്ടെന്ന്​ മുഷ്​കോടെ പറഞ്ഞാൽ അഗീകരിക്കില്ല -മുഖ്യമന്ത്രി

കാസർകോട്​: സിൽവർലൈൻ പദ്ധതിക്കെതിരായ എതിർപ്പുകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി തന്നെ വേണ്ടെന്ന്​ മുഷ്​കോടെ പറഞ്ഞാൽ അതംഗീകരിക്കില്ലെന്നും എന്നാൽ, ന്യായമായ എതിർപ്പുകൾ ജനകീയ സർക്കാറുകൾ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കാസർകോട്​ ജില്ല കമ്മിറ്റി ഓഫിസ്​ 'എ.കെ.ജി മന്ദിരം' ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാസർകോട്​ നിന്ന്​ തിരുവനന്തപുരത്ത്​ എത്താൻ 12മണിക്കൂറാണ്​ ഇപ്പോൾ വേണ്ടത്​. അത്​ നാലുമണിക്കൂറായി മാറുമെന്നാണ്​ പദ്ധതികൊണ്ടുള്ള ഗുണം. എറണാകുളത്തുനിന്ന്​ രണ്ടു​ മണിക്കൂർ കൊണ്ട്​ സംസ്​ഥാനത്തെ രണ്ടറ്റത്തേക്കും എത്താൻ കഴിയും. ഇത്തരമൊരു പദ്ധതിയേ വേണ്ടെന്നു പറയാൻ ആർക്കാണ്​ അധികാരം. 'പദ്ധതി ഞങ്ങൾ നടപ്പാക്കാം നിങ്ങൾ നടപ്പാക്കേണ്ട' എന്നാണ്​ എതിർക്കുന്നവരുടെ നിലപാട്​. നാട്​ വേണമെന്ന്​ ആവശ്യപ്പെട്ടാൽ പദ്ധതിയുമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. സിൽവർ ലൈനിൽ വ്യക്​തത വേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ട്​. അല്ലാതെ മുഷ്​കുകൊണ്ട്​ നേരിടാമെന്ന്​ കരു​തേണ്ട- പിണറായി വ്യക്​തമാക്കി.

രാജ്യത്ത്​ ആർ.എസ്​.എസ്​ ഉയർത്തുന്ന വെല്ലുവിളി തടിമിടുക്ക്​ കൊണ്ട്​ നേരിട്ടുകളയാമെന്ന്​ എസ്​.ഡി.പി.ഐ പോലുള്ള സംഘടനകൾ ചിന്തിക്കുന്നത്​ ശരിയായ നടപടിയല്ലെന്ന്​ അദ്ദേഹം പറഞ്ഞു. മുസ്​ലിം രക്ഷക്ക്​ വേണ്ടിയെന്ന്​ പറഞ്ഞ്​ എസ്​.ഡി.പി.ഐ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വർഗീയത വളർത്താനേ​ ഉപകരിക്കുകയുള്ളൂ. മുസ്​ലിംകളിൽ മഹാഭൂരിപക്ഷവും മതനിര​പേക്ഷമായി ചിന്തിക്കുന്നവരാണ്​. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത ഒരുപോലെ എതിർക്കുകയാണ്​ സി.പി.എമ്മി‍െൻറ നയം. ആർ.എസ്​.എസ്​ ഉയർത്തുന്ന വെല്ലുവിളിക്കെതിരെ കോൺഗ്രസിന്​ ഒരു ബദലുമില്ലെന്നും പിണറായി തുടർന്നു

Tags:    
News Summary - pinarayi vijayan about k rail project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.