തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചതായി മുഖ്യമന്ത്ര ി പിണറായി വിജയൻ. യാത്രാനിരോധനം മൂലം വിദേശങ്ങളിൽ കുടുങ്ങിയവർ, ഹ്രസ്വകാല സന്ദർശനത്തിന് പോയവർ, സന്ദർശക വിസയി ൽ പോയവർ തുടങ്ങിയവർക്ക് മടങ്ങാൻ കഴിയുന്നില്ല. വരുമാനമൊന്നും ഇല്ലാത്തതിനാൽ അവിടെ അവരുടെ ജീവിതം അസാധ്യമാകുന്നുണ്ട്. ഇവർക്കും മറ്റു അടിയന്തര ആവശ്യമുള്ളവരോ പ്രയാസം നേരിടുന്നതോ ആയ പ്രവാസികൾക്കും നാട്ടിലെത്താൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകളും പാലിച്ചുകൊണ്ട് ഇവരെ തിരിെക എത്തിക്കണമെന്നാണ് സർക്കാരിൻെറ ആവശ്യം. തിരികെ വരുന്നവരുടെ പരിശോധന, ക്വാറൻറീൻ തുടങ്ങിയ കാര്യങ്ങൾ സംസ്ഥാന സർക്കാർ നിർവഹിക്കും. ഇന്നത്തെ പ്രയാസകരമായ സാഹചര്യത്തിൽ പ്രവാസികളുടെ കാര്യത്തിൽ അനിവാര്യമായ ഇടപെടൽ ആവശ്യമാണെന്നും പ്രധാനമന്ത്രിയോട് പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികളുടെ പ്രശ്നത്തിൽ സുപ്രീംകോടതി തൽക്കാലം പ്രവാസികേളാട് അവിടെ തുടരണമെന്ന് അറിയിച്ചിരുന്നു. കോവിഡ് 19 ൻെറ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുണ്ടെങ്കിൽ അവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും കേന്ദ്രസർക്കാർ പദ്ധതികൾ തയാറാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.