തിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദത്തിെൻറ പേരിൽ സർക്കാരിനെ ഒരു കൂട്ടർ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കോവിഡിനെ നേരിട്ടതിൽ സർക്കാരിന് സൽപ്പേര് കിട്ടാൻ പാടില്ലെന്ന് ഒരുകൂട്ടർ കരുതുന്നു. ഏതു തരത്തിൽ അപകീർത്തിപ്പെടുത്താൻ സാധിക്കുെമന്നാണ് ഇവർ ചിന്തിക്കുന്നത്. ഇത്തരം വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. അവർ ഇവ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് 19 നെ സംസ്ഥാനം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നുണ്ട്. ഇത് കേരള മോഡലിെൻറ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.