തിരുവനന്തപുരം: വാളയാർ കേസിൽ സർക്കാർ അപ്പീലുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഗൽഭനായ വക്കീലിനെ നിയോഗിച്ച് കേസ് വാദിക്കും. കേസിൽ വീഴ്ച വരുത്തിയയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്.ഐയെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. പോക്സോ, എസ്.സി-എസ്.ടി നിയമം എന്നിങ്ങനെ ശക്തമായ നിയമങ്ങൾ അനുസരിച്ചാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പിണറായി പറഞ്ഞു. സി.ബി.ഐ അന്വേഷണമോ പുനരന്വേഷണമോ വേണോയെന്നതും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വാളയാർ കേസിൽ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ എം.എൽ.എ ആരോപിച്ചു. ആദ്യത്തെ പെൺകുട്ടി മരിച്ചപ്പോൾ തന്നെ ശരിയായ രീതിയിൽ അന്വേഷണം നടത്തിയിരുന്നെങ്കിൽ രണ്ടാമത്തെ മരണം ഉണ്ടാവില്ലായിരുന്നു. വാളയാർ ബലാൽസംഗ കേസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നിയമസഭ നിർത്തിവെച്ച് വാളയാർ പീഡനം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലിെൻറ നേതൃത്വത്തിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.