തിരുവനന്തപുരം: നൂറാം വയസിലേക്കു കടക്കുന്ന കെ.ആർ. ഗൗരിയമ്മക്ക് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തിലും മനുഷ്യ മനസുകളിലും അനശ്വരമായ ശേഷിപ്പുകൾ സംഭാവന ചെയ്യാൻ കഴിയുന്ന രാഷ്ട്രീയത്തിലെ അപൂർവ പ്രതിഭകളിൽ ഒരാളാണ് ഗൗരിയമ്മയെന്ന് പിണറായി ഫേസ്ബുക്ക് പേജിൽ കുറിച്ചു.
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂമന്ത്രി എന്ന നിലയിൽ കേരളത്തിെൻറ വളർച്ചയിൽ ഗൗരിയമ്മ നൽകിയത് അമൂല്യ സംഭാവനകളാണ്. കഷ്ടപ്പെടുന്നവരോട് അലിവുള്ള രാഷ്ട്രീയ നേതാവും പ്രഗത്ഭയായ നിയമസഭാ സാമാജികയും ആർജവമുള്ള ഭരണാധികാരിയുമായിരുന്നു ഗൗരിയമ്മയെന്നും രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും ആദരവോടെയും സ്നേഹത്തോടെയുമാണ് സഖാവിനെ കണ്ടിട്ടുള്ളതെന്നും പിണറായി വിജയൻ ഒാർമ്മിക്കുന്നു.
സ്നേഹത്തിന്‍റെ കെടാവിളക്കായി ഗൗരിയമ്മ ഇനിയുമിനിയും നമ്മോടൊപ്പമുണ്ടാകട്ടെ എന്നാശിക്കുന്നതായും പിണറായി പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണൻ, മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവരും ഗൗരിയമ്മക്ക് ആശംസകളർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.