കണ്ണൂർ: എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറി ഒരു വർഷം തികയുേമ്പാൾ എല്ലാം ശരിയായിത്തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കല്യാശ്ശേരിയിൽ നായനാർ അനുസ്മരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പണിയില്ലാതെകിടന്ന കശുവണ്ടി തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കി. കയർ, കൈത്തറിമേഖലയിൽ ഉണർവുണ്ടാക്കി. കൊച്ചി മെട്രോ ഉദ്ഘാടനത്തിനൊരുങ്ങുന്നു. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തിന് അടുത്തെത്തിനിൽക്കുന്നു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ മലബാറിലെ ദേശീയപാതാവികസനം നടപ്പിലാകുമെന്ന നിലവന്നു.
ഗെയിൽ ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ വഴിയൊരുങ്ങി. കൂടങ്കുളം വൈദ്യുതി എത്തിക്കുന്നതിന് ലൈൻ വലിക്കുന്നതിലുള്ള തടസ്സംനീങ്ങി. സർക്കാർവിദ്യാലയങ്ങളെ മികവിെൻറ കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള പദ്ധതികൾക്ക് തുടക്കംകുറിച്ചു. മെഡിക്കൽ കോളജ് മുതൽ താലൂക്ക് ആശുപത്രിവരെ സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങൾ ഒരുക്കി. ഭൂമിയും വീടുമില്ലാത്തവർക്കായി ഭവനപദ്ധതി തയാറാക്കി. കുളവും പുഴകളും ജലസ്രോതസ്സുകളും സംരക്ഷിക്കാനുള്ള പദ്ധതികൾക്ക് തുടക്കംകുറിച്ചു. ഇന്ത്യയിൽ ക്രമസമാധാനപാലനത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് സർവേകളിൽ വ്യക്തമായി.
13 പൊതുമേഖലാസ്ഥാപനങ്ങൾ എൽ.ഡി.എഫ് സർക്കാർ വന്നതിനുശേഷം ലാഭത്തിലായി. യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോഴെല്ലാം നാടിനെ പിറകോട്ടടുപ്പിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് തളിപ്പറമ്പിൽ പാർട്ടി പൊതുയോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. 2011-16 വർഷത്തിലും നാടിെൻറ സിസ്റ്റമാകെ തകർന്നു, നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിലയില്ലാതായി. ഇത്തരമൊരു അവസ്ഥയിലാണ് എൽ.ഡി.എഫ് അധികാരത്തിലെത്തുന്നത്. കുറഞ്ഞകാലംകൊണ്ട് നാടിെൻറ നില ഭദ്രമാക്കാൻ എൽ.ഡി.എഫ് സർക്കാറിന് കഴിഞ്ഞു. ക്ഷേമപെൻഷനുകൾ വീട്ടുമുറ്റത്തുനിന്ന് ൈകപ്പറ്റിയവർ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചപ്പോൾ മനംകുളിർക്കാത്ത ആരുണ്ട് ഇവിടെ –മുഖ്യമന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.