തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് അവിടെ പ്രവർത്തിക്കരുതെന്ന ആവശ്യം ഉയർത്തിയാണ് പ്രതിപക്ഷത്തിെൻറ സ മരമെങ്കിൽ അത് നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരം നടത്തുന്നവരുടെ ആവശ്യം എന്തെന്ന് ഇതുവരെ വ്യക ്തമല്ല. സമരം നടത്തുന്നവരുടെ കക്ഷി ഭരിച്ചപ്പോൾ േകാളജ് മാറ്റാൻ ശ്രമിച്ചിരുന്നു. അന്ന് കഴിയാത്തത് ഇക്കാലത് ത് ഒട്ടും നടക്കിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിെൻറ ഫേസ്ബുക്ക് ലൈവിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യൂനിവേഴ്സിറ്റി കോളജ് സംസ്ഥാനത്തെ ഏറ്റവും പ്രധാന നാല് കോളജുകളിൽ ഒന്നാണ്. അവിടെ നടന്ന നിർഭാഗ്യസംഭവത്തിൽ സ്വീകരിക്കേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രത്യേക വിരോധംെവച്ച് കോളജ് അവിടെനിന്ന് മാറ്റണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചിട്ടും അന്ന് മുട്ടുമടക്കേണ്ടി വന്നിേല്ല. കോളജ് അവിടെ ഉണ്ടാകും. കൂടുതൽ പ്രശസ്തിയിലേക്ക് ഉയർത്താൻ നോക്കും. വിഷയത്തിൽ സർവകലാശാല അടക്കം സമഗ്ര അന്വേഷണം നടത്തുന്നുണ്ട്.
സർക്കാറിനെതിരെ വ്യാജവാർത്തകളുടെ മലവെള്ളപ്പാച്ചിൽ വരുന്നു. വാർത്തകൾ എങ്ങനെ സൃഷ്ടിക്കാനാകും എന്ന് ഗവേഷണം നടക്കുന്നു. യഥാർഥ മാധ്യമധർമംതന്നെ പലരും ഉപേക്ഷിക്കുന്നു. പച്ചനുണ പ്രചരിപ്പിക്കാൻ പ്രയാസവുമില്ല. വലതുപക്ഷശക്തികളെ ശക്തിപ്പെടുത്താനാണ് ഇൗ ശൈലി. അവരെ വളർത്തുന്നതിനുള്ള നിലപാടിെൻറ ഭാഗമാണ് വ്യാജവാർത്തകൾ. തങ്ങളുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചും ഇടതുപക്ഷത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങൾ നീങ്ങുെന്നന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതക്കെതിരെ വിപുല യോജിപ്പ് ഉയരണം. ഇക്കാര്യത്തിൽ കോൺഗ്രസ് കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല. ഒരു നേതൃത്വം പോലും അവർക്കില്ല. സംസ്ഥാന സർക്കാറിന് അഴിമതിയോട് വിട്ടുവീഴ്ചയില്ല. തെറ്റ് ചെയ്തത് എത്ര ഉന്നതരായാലും നിയമത്തിെൻറ കരങ്ങളിൽ പെടും. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം വിഹിതം വഹിക്കാം എന്ന് അറിയിച്ചിട്ടുണ്ട്.
ഇൗമാസമവസാനം കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ കണ്ട് ചർച്ച നടത്തും. നിസാൻ കമ്പനിയുമായി ബന്ധപ്പെട്ട് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒരു കത്ത് നിസാെൻറ ഭാഗത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ഇതിൽ എല്ലാവരുടെയും യോഗം വിളിച്ചു. നിസാൻ അതിൽ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കേരള ബാങ്ക് ഏത് നിമിഷവും യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.