തിരുവനന്തപുരം: സി.പി.എമ്മിെൻറ 14 ജില്ല സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുക്കും. വ്യാഴാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റിേൻറതാണ് തീരുമാനം.
സംസ്ഥാനത്തുനിന്നുള്ള നാല് പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവരാവും ജില്ല സമ്മേളങ്ങൾക്ക് നേതൃത്വം നൽകുക. പി.ബി അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളുടെ വിവിധ ടീമിനെ ഇതിനായി നിശ്ചയിച്ചു. ഒാരോ സെക്രേട്ടറിയറ്റംഗവും നാലോ അഞ്ചോ ജില്ലകളിൽ പെങ്കടുക്കുന്ന വിധമാണ് ഷെഡ്യൂൾ.
മന്ത്രിസ്ഥാനം വേണമെന്ന എൽ.ജെ.ഡി സംസ്ഥാന നേതൃത്വത്തിെൻറ ആവശ്യം സി.പി.എം നേതൃത്വം പൂർണമായി തള്ളുന്നു. അത് മന്ത്രിസഭ രൂപവത്കരണ സമയത്തുതന്നെ തീർപ്പ് കൽപ്പിച്ചതാണെന്ന നിലപാടാണ് സി.പി.എമ്മിന്. എൽ.ജെ.ഡിയിലെ ആഭ്യന്തര പ്രശ്നങ്ങളിലും നേതൃത്വത്തിന് അതൃപ്തിയാണ്.
എൽ.ജെ.ഡി തന്നെ പരിഹരിക്കണമെന്ന നിലപാടാണ് നേതാക്കൾക്ക്. സോഷ്യലിസ്റ്റ് പാർട്ടികളായ എൽ.ജെ.ഡി, ജെ.ഡി(എസ്) ലയനം അനിവാര്യമാണെന്ന വികാരവും നേതൃത്വം പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.