കോട്ടയം: ജോസ് കെ മാണി വിളിച്ച കേരളാ കോൺഗ്രസ് സംസ്ഥാന സമിതി യോഗം അനധികൃതമാണെന്ന് പി.ജെ ജോസഫ്. സമവായ ന ീക്കങ്ങൾ ഇല്ലാതാക്കിയത് ജോസ് കെ. മാണിയാണ്. ബാലിശമായ കാരണങ്ങൾ പറഞ്ഞ് ജോസ് കെ. മാണി ചർച്ചകളിൽ നിന്ന് വിട് ടു നിന്നു. സ്വയം പുറത്ത് പോകുന്ന ലക്ഷണമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പങ്കെടുക്കരുതെന്ന് പി.ജെ. ജോസഫ് നേതാക്കളോട് ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുക്കരുതെന്ന് വ്യക്തമാക്കി അദ്ദേഹം എം.എൽ.എമാർക്കും എം.പിമാർക്കും ഇ-മെയിൽ സന്ദേശവും അയച്ചു.
ഹൈപവർ കമിറ്റിയിൽ ഭൂരിപക്ഷം തനിക്കാണെന്നും ജോസഫ് അവകാശപ്പെട്ടു. അതേസമയം, ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം തീർക്കാൻ യു.ഡി.എഫ് നേതാക്കളും ശ്രമം തുടങ്ങി. ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി. എന്നാൽ, നിലപാട് മാറ്റാൻ ഇവർ തയാറായിട്ടില്ല.
പാർട്ടിയിലെ മധ്യസ്ഥ ശ്രമങ്ങൾ അവസാനിച്ചിട്ടില്ലെന്ന് മുതിർന്ന നേതാവ് സി.എഫ് തോമസ് പ്രതികരിച്ചു. പ്രശ്നങ്ങളിൽ സമവായം ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണിയുടെ നീക്കത്തെ വിമർശിച്ച് ജോയ് എബ്രഹാം രംഗത്തെത്തി. കേരള കോൺഗ്രസ് പാർട്ടി ഫാൻസ് അസോസിയേഷനല്ല. സംസ്ഥാന സമിതി ചേരുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും ജോയ് എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.