'ഓകേ, ഗുഡ്​നൈറ്റ്​'; അറസ്​റ്റിലായതിന്​ പിന്നാലെ ബിനീഷി​െൻറ പഴയ പ്രയോഗം തിരിച്ചടിച്ച്​ ഫിറോസ്​

കോഴിക്കോട്​: ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ ഇ.ഡി അറസ്​റ്റ്​ ചെയ്​തതിന്​ പിന്നാലെ പഴയ 'കടം' വീട്ടി യൂത്ത്​ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്​.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ കൊ​ച്ചി സ്വ​ദേ​ശി അനൂപ് മുഹമ്മദും തമ്മിലുള ഇടപാട്​ സെപ്​റ്റംബർ 2ന്​ പി.കെ ഫിറോസ്​ വാർത്തസമ്മേളനത്തിൽ ഉന്നയിച്ചതിന്​ പിന്നാലെ ബിനീഷ്​ കോടിയേരി പ്രതികരിച്ചത്​ ഇങ്ങനെ.

Full View

''ബിരിയാണി ചെമ്പിലെ ബുദ്ധി

പണ്ട് നട്ടുച്ചക്ക് നയനാ൪ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ "ഗുഡ്നൈറ്റ്" ''​

അറസ്​റ്റിലായതിന്​ പിന്നാലെ 'ഒ.കെ , ഗുഡ്​നൈറ്റ്'​ എന്ന പ്രയോഗം ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത്​ ഫിറോസ്​ തിരിച്ചടിക്കുകയായിരുന്നു.

Full View

കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബിനീഷിനെ ഇന്ന് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.