കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ രാഷ്ട്രീയ അജണ്ട നിശ്ചയിച്ചത് ബി.ജെ.പിയാണെന്ന് ദേശീയ നിർവാഹക സമ ിതി അംഗം പി.കെ. കൃഷ്ണദാസ്. ശബരിമല വിഷയത്തിൽ ഇരുമുന്നണികൾക്കും പ്രതികരിക്കേണ്ടിവന്നത് എൻ.ഡി.എയുടെ രാഷ്ട്രീയ വിജയമാണ്.
ശബരിമലയിലെ യുവതീപ്രവേശന വിവാദം വിശ്വാസികളുടെയും ഹിന്ദു സമൂഹത്തിെൻറയും ഏകീകരണം സാധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കോഴിക്കോട് ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷ്ണദാസ്.
രാഹുൽഗാന്ധി വയനാട് ചുരം കയറിയതോടെ കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും തമ്മിലുള്ള അവിശുദ്ധസഖ്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ചേറ്റൂർ ബാലകൃഷ്ണൻ, കോഴിക്കോട് ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ.പി. പ്രകാശ്ബാബു, പി. ജിജേന്ദ്രൻ, ടി. ബാലസോമൻ, ടി.വി. ഉണ്ണികൃഷ്ണൻ, പി. രഘുനാഥ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.