മലപ്പുറം: വിമർശനമില്ലാത്ത കേരളമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതണ്ടെന്ന് പി.കെ. കുഞ്ഞാലിക്കു ട്ടി എം.പി. കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾക്ക് മാധ്യമപ്രവർത്തകരോട് മറുപടി പറയുകയായ ിരുന്നു അദ്ദേഹം.
വീഴ്ചകൾ പ്രതിപക്ഷം ചൂണ്ടിക്കാണിക്കും. കേരളത്തിൽ കാര്യങ്ങൾ എല്ലാം ശുഭകരമല്ല. ഒരുപാട് ജനങ്ങൾ ദുരിതത്തിലാണ്. അതിർത്തിയിൽ നിരവധി മലയാളികൾ കുടുങ്ങികിടക്കുന്നു. ഇവരെയൊന്നും സഹായിക്കാൻ സർക്കാറിന ായിട്ടില്ല. സർക്കാറിെൻറ ശ്രദ്ധയിൽ വരാത്തത് എല്ലാം ശുഭമെന്ന് വിചാരിക്കരുത്. പ്രളയ ഫണ്ടിലും ഓഖി ഫണ്ടിലും ഒരുപാട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്. കോവിഡ് ഫണ്ടിലും ഇത്തരം വീഴ്ച ഉണ്ടാകരുത് എന്നാണ് കെ.എം. ഷാജി ഉന്നയിച്ചത്. അദ്ദേഹത്തിെൻറ വിമർശനം ആരോഗ്യപരമായി മുഖ്യമന്ത്രി കാണണമായിരുന്നു.
പ്രതിപക്ഷം വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കും. അതിനെ വികല മനസ്സ് കൊണ്ട് തള്ളുകയല്ല, ചർച്ച ചെയ്യുകയാണ് വേണ്ടത്. പ്രതിപക്ഷ പ്രവർത്തനം സന്ധി ചെയ്യുന്ന പ്രശ്നമില്ല. ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള പണം വകമാറ്റിയതിൽ മുസ്ലിം ലീഗിന് പ്രതിഷേധമുണ്ട്.
സന്നദ്ധ പ്രവർത്തനം എൽ.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പഞ്ചായത്തിലെ പ്രവർത്തനങ്ങൾ ഇടതുപക്ഷ സംഘടനകൾ കുത്തകയാക്കുന്നു. മുസ്ലിം യൂത്ത്ലീഗിെൻറ പ്രവർത്തനം തടഞ്ഞത് ഗൂഢ ലക്ഷ്യത്തോടെയാണ്. കോവിഡിനെതിരായ എല്ലാ പ്രവർത്തനങ്ങൾക്കും മുസ്ലിം ലീഗ് മുന്നിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ഷാജി പറയുന്നത് ലീഗ് നിലപാട്’
കോഴിക്കോട്: കെ.എം. ഷാജി എം.എല്‍.എ പറയുന്നത് പാർട്ടി നിലപാടാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. അദ്ദേഹത്തെ അധിക്ഷേപിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങൾ പ്രതിഷേധാർഹമാണ്.
കോവിഡ് ഭീതിയില്‍ നില്ക്കുന്ന ജനങ്ങളോട് ഓരോ ദിവസത്തെയും പ്രശ്നങ്ങളെയും തയാറെടുപ്പുകളെ സംബന്ധിച്ച് പറയാനെത്തുന്ന മുഖ്യമന്ത്രി അതൊരു രാഷ്ട്രീയ തര്ക്കവേദിയാക്കുന്നത് നല്ലതല്ല. സംസ്ഥാന സെക്രട്ടറിയായ കെ.എം. ഷാജികൂടി ഉള്‍പെട്ട കമ്മിറ്റിയാണ് സര്‍ക്കാറിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തതെന്നും മജീദ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.