ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തിന്​ ആത്മാർഥതയില്ല​ -കുഞ്ഞാലിക്കുട്ടി

കോഴിക്കോട്​: ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തിന്​ ആത്മാർഥതയില്ലെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്ര^സംസ്​ഥാന സർക്കാറുകൾക്കെതിരെ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ്​ സംഘടിപ്പിക്കുന്ന  ‘പടയൊരുക്കം’ ജാഥയുടെ ഭാഗമായി കോഴിക്കോട്​ ജില്ല കമ്മിറ്റി നടത്തിയ ഒപ്പുശേഖരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്​ ആണ്​ മുഖ്യശ​ത്രു എന്ന്​ പ്രഖ്യാപിച്ചാണ്​ ഇടതുപക്ഷം മ​ുന്നോട്ടുപോകുന്നത്​. ഇത്​ ഫലത്തിൽ ശക്​തിപ്പെടുത്തുന്നത്​ ബി.ജെ.പിയെ ആണ്​. കേരളത്തിൽ വികസനം നടന്നത്​ യു.ഡി.എഫ്​ ഭരണകാലത്താണെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസ്​ വിശ്വാസ്യതയില്ലാത്ത മൊഴിയുടെ അടിസ്​ഥാനത്തിലുള്ളതാണ്​. അതിനാൽ തന്നെ നിയമപരമായി നേരിടാൻ ഒരു ബുദ്ധിമുട്ടുമില്ല. ഒാരോ ഘട്ടത്തിലും ​ഒാരോ മൊഴിയാണ്​ നൽകിയത്​. വേണ്ടത്ര അവധാനതയോടെയല്ല സോളാർ റിപ്പോർട്ട്​ കൈകാര്യം ചെയ്​തത്​.  അതുകൊണ്ടാണ്​ സർക്കാർ രണ്ടാമതും നിയമോപദേശം തേടേണ്ടി വന്നത്​. യു.ഡി.എഫ്​ ഇൗ സാഹചര്യം രാഷ്​ട്രീയമായും നിയമപരമായും നേരിടും. രാഷ്​ട്രീയമായി എൽ.ഡി.എഫിന്​ സോളാർ റിപ്പോർട്ട്​ ദോഷകരമാവുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - pk kunhalikutty- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.