ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തിന് ആത്മാർഥതയില്ല -കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തിന് ആത്മാർഥതയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്ര^സംസ്ഥാന സർക്കാറുകൾക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ‘പടയൊരുക്കം’ ജാഥയുടെ ഭാഗമായി കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ആണ് മുഖ്യശത്രു എന്ന് പ്രഖ്യാപിച്ചാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്. ഇത് ഫലത്തിൽ ശക്തിപ്പെടുത്തുന്നത് ബി.ജെ.പിയെ ആണ്. കേരളത്തിൽ വികസനം നടന്നത് യു.ഡി.എഫ് ഭരണകാലത്താണെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസ് വിശ്വാസ്യതയില്ലാത്ത മൊഴിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനാൽ തന്നെ നിയമപരമായി നേരിടാൻ ഒരു ബുദ്ധിമുട്ടുമില്ല. ഒാരോ ഘട്ടത്തിലും ഒാരോ മൊഴിയാണ് നൽകിയത്. വേണ്ടത്ര അവധാനതയോടെയല്ല സോളാർ റിപ്പോർട്ട് കൈകാര്യം ചെയ്തത്. അതുകൊണ്ടാണ് സർക്കാർ രണ്ടാമതും നിയമോപദേശം തേടേണ്ടി വന്നത്. യു.ഡി.എഫ് ഇൗ സാഹചര്യം രാഷ്ട്രീയമായും നിയമപരമായും നേരിടും. രാഷ്ട്രീയമായി എൽ.ഡി.എഫിന് സോളാർ റിപ്പോർട്ട് ദോഷകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.