തദ്ദേശ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ ലീഡർ' പരിപാടിയിൽ മുസ്ലിം ലീഗിെൻറ ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സംസാരിക്കുന്നു:
തദ്ദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണ് സംസ്ഥാന സർക്കാർ െചയ്യുന്നത്. യു.ഡി.എഫ് ഭരണത്തെ അപേക്ഷിച്ച് ത്രിതല പഞ്ചായത്തുകൾക്ക് നൽകിയ ഫണ്ട് വിഹിതം ഇത്തവണ കുറവാണ്. കോർപറേറ്റുകൾക്കും ഏജൻസികൾക്കുമാണ് ഇടതു സർക്കാർ ഫണ്ട് നൽകുന്നത്.
കോവിഡ് 19നെ നേരിടുന്നതിന് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് തുക കണ്ടെത്താനാണ് നിർദേശിച്ചത്. ഉമ്മൻ ചാണ്ടി സർക്കാർ ഇക്കാര്യത്തിൽ മാതൃകാപരമായ നിലപാടായിരുന്നു സ്വീകരിച്ചത്.
കേന്ദ്ര സർക്കാറിൽനിന്ന് ഫണ്ട് നേടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് മന്ത്രിമാർ ന്യൂഡൽഹിയിൽ ക്യാമ്പ് ചെയ്ത് സംസ്ഥാനത്തിനുള്ള വിഹിതം വാങ്ങുമായിരുന്നു.
ജി.എസ്.ടി നികുതി പരിഷ്കാരം മൂലം കേന്ദ്ര വകുപ്പുകളിലെ സഹായം ഇല്ലാതായി. ഇത് മറികടക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ജില്ലയിൽ മുസ്ലിം ലീഗും കോൺഗ്രസും യു.ഡി.എഫ് സംവിധാനത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കരുവാരകുണ്ടിലെയും പൊൻമുണ്ടത്തെയും മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ച തുടരുകയാണ്.
യു.ഡി.എഫിനെ അനുകൂലിക്കുന്ന വ്യക്തികൾക്കും കക്ഷികൾക്കും പിന്തുണ നൽകും. മൂന്നുതവണ മത്സരിച്ചവർ വിമതരായി മത്സരിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. കഴിഞ്ഞ തവണ ജനകീയ മുന്നണിയായും സാമ്പാർ മുന്നണിയായും മത്സരിച്ചവരാണ് സി.പി.എമ്മുകാർ.
ബിഹാർ തെരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാതിരിക്കാൻ മഹാഗഡ്ബന്ധനെ പിന്തുണക്കണമെന്നായിരുന്നു മുസ്ലിം ലീഗ് നിലപാട്. മുസ്ലിം ലീഗ് സ്വീകരിക്കുന്ന നിലപാട് ന്യൂനപക്ഷങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും ഉന്നമനത്തിനാണ്. ദേശീയ രാഷ്ട്രീയത്തിൽ മതേതര ചേരിയിലെ ഏറ്റവും വലിയ കക്ഷി കോൺഗ്രസ് തന്നെയാണ്.
കരിപ്പൂർ എയർപോർട്ടിൽ ഹജ്ജ് എംബാർക്കേഷൻ പോയൻറ് നഷ്ടപ്പെടുന്ന സാഹചര്യമില്ല. എം.പിമാർ ചേർന്ന് കേന്ദ്ര മന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. വിമാനത്താവളത്തിൽ ഹജ്ജ് തീർഥാടകർക്കുള്ള എല്ലാ സൗകര്യമുണ്ട്.
ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മോചിതനാക്കാൻ മുഖ്യമന്ത്രി ഇടപെടണം. മാധ്യമപ്രവർത്തനത്തെ തടയുന്നത് പരിഷ്കൃത പാർട്ടികൾ അംഗീകരിക്കില്ല.
ബി.ജെ.പി പിന്തുടരുന്ന ചില രീതികളാണ് യു.പിയിൽ കണ്ടത്. പ്രസ് ക്ലബ് പ്രസിഡൻറ് ഷംസുദ്ദീൻ മുബാറക്ക് സ്വാഗതവും സെക്രട്ടറി കെ.പി.എം. റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.