തിരുവനന്തപുരം: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ് ഞിന് പാർട്ടിയുടെ പൂർണ പിന്തുണയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പാല ാരിവട്ടം പാലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഇബ്രാഹീംകുഞ്ഞിനെതിരെ ഒന്നും കണ് ടെത്താനായിട്ടില്ല. ഇബ്രാഹീംകുഞ്ഞിനെതിരെ രേഖാമൂലം ഒരുതെളിവും ലഭിച്ചിട്ടുമില്ല. തെൻറ മുന്നില്‍വന്ന ഫയല്‍ അംഗീകരിക്കുക മാത്രമാണ് മന്ത്രിയെന്ന നിലയിൽ അദ്ദേഹം ചെയ്തത്. ഇബ്രാഹീംകുഞ്ഞിനെതിരെ അത്തരത്തിലൊരു കേസും ഇപ്പോള്‍ നിലവിലുമില്ല. റെയില്‍വേ ജന. മാനേജറുമായുള്ള ചര്‍ച്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാലാരിവട്ടം പാലം സംബന്ധിച്ച വിജിലൻസ് കേസിൽ കസ്റ്റഡിയിലുള്ള മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ഇബ്രാഹീംകുഞ്ഞിനെതിരെ ഉന്നയിച്ച ആരോപണം തള്ളിക്കളയുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കുന്ന ഫയലില്‍ വിയോജിപ്പ് എഴുതിയെന്ന സൂരജിെൻറ വാദം ശരിയല്ലെന്നാണ് തങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതലായി ഒന്നു പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാലായില്‍ കെ.എം. മാണിക്കുണ്ടായതുപോലെ മികച്ചവിജയം യു.ഡി.എഫ് സ്ഥാനാർഥിക്കുണ്ടാകും. അവിടെ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന വിജയം അവിടെയുണ്ടാകും.
റെയില്‍വേ കേരളത്തോട് കാട്ടുന്ന അവഗണ റെയില്‍വേ ജന. മാനേജറുമായുള്ള ചര്‍ച്ചയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ട്രെയിനുകളുടെ വൈകി ഓടല്‍, നല്ല കോച്ചുകള്‍ ഇല്ലാത്തത്, പരിപാലനം തുടങ്ങി പ്രധാന വിഷയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിനോടുള്ള അവഗണന പ്രത്യേകം ചൂണ്ടിക്കാട്ടിയതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.