പി.കെ. ശശി കെ.ടി.ഡി.സി ചെയർമാൻ

തിരുവനന്തപുരം: ഷൊർണൂർ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി.കെ. ശശിയെ കേരള ടൂറിസം ഡെവലപ്​മെന്‍റ്​ കോർപറേഷൻ (കെ.ടി.ഡി.സി) ചെയർമാനായി നിയമിച്ചു. കോർപറേഷൻ ബോര്‍ഡ്​ അംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷനൽ ചീഫ് സെക്രട്ടറി വി. വേണുവാണ് ഉത്തരവിറക്കിയത്. എം. വിജയകുമാർ രാജിവെച്ച ഒഴിവിലേക്കാണ്​ പി.കെ. ശശിയുടെ നിയമനം​.

ഡി.വൈ.എഫ്​​.ഐ വനിത നേതാവ്​ നൽകിയ പരാതിയെ തുടർന്ന്​ ​ സി.പി.എം ജില്ല സെക്ര​േട്ടറിയേറ്റ്​ അംഗം കൂടിയായിരുന്ന ശശിയെ നേരത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്​തിരുന്നു​. പാർട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു അച്ചടക്കനടപടി. ലൈംഗിക ആരോപണ വിധേയനായ ശശിക്ക്​ ഇക്കുറി സി.പി.എം നിയമസഭ സീറ്റ്​ നൽകിയിരുന്നില്ല.

ഡി.വൈ.എഫ്ഐ പാലക്കാട് ജില്ല കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന്​ ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ. ബാലന്‍-പി.കെ. ശ്രീമതി കമീഷന്‍ കണ്ടെത്തിയിരുന്നു.

ആറ് മാസത്തെ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2019 സെപ്റ്റംബറിൽ ശശിയെ ജില്ല കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു.

Tags:    
News Summary - PK Sasi appointed as KTDC chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.